Top

‘എന്തിനാ സാറെ പാവപ്പെട്ടവരെ ഒക്കെ നെട്ടോട്ടം പായിക്കുന്നെ’; മെഡിക്കല്‍ കോളെജ് പരിസരത്ത് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം

കൊവിഡ്-19 നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഭിമുഖ പരീക്ഷ സംഘടിപ്പിച്ചതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. ഒഴിവുകളുടെ എണ്ണം കൃത്യമായി കാണിക്കാതെ പത്രപരസ്യം നല്‍കിയതോടെ ആയിരക്കണക്കിനാളുകള്‍ മെഡിക്കല്‍ കോളെജ് പരിസരത്ത തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആദ്യം എത്തിയവരെ ടോക്കണ്‍ അടിസ്ഥാനത്തില്‍ ഉള്ളിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ‘പി ജയരാജനുമായി സംസാരിച്ചത് സാമുദായിക കാര്യങ്ങള്‍ മാത്രം, അതും ഇപ്പോഴൊന്നുമല്ല’: ആരോപണം നിഷേധിച്ച് പ്രസീത എത്ര ഒഴിവുകള്‍ ഉണ്ടെന്ന് കൃത്യമായി അറിയിപ്പില്‍ ഉള്‍പ്പെടുത്താത്തത് അടക്കം ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. അഭിമുഖത്തിനെത്തിയ […]

10 Jun 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്തിനാ സാറെ പാവപ്പെട്ടവരെ ഒക്കെ നെട്ടോട്ടം പായിക്കുന്നെ’; മെഡിക്കല്‍ കോളെജ് പരിസരത്ത് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം
X

കൊവിഡ്-19 നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഭിമുഖ പരീക്ഷ സംഘടിപ്പിച്ചതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. ഒഴിവുകളുടെ എണ്ണം കൃത്യമായി കാണിക്കാതെ പത്രപരസ്യം നല്‍കിയതോടെ ആയിരക്കണക്കിനാളുകള്‍ മെഡിക്കല്‍ കോളെജ് പരിസരത്ത തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആദ്യം എത്തിയവരെ ടോക്കണ്‍ അടിസ്ഥാനത്തില്‍ ഉള്ളിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

‘പി ജയരാജനുമായി സംസാരിച്ചത് സാമുദായിക കാര്യങ്ങള്‍ മാത്രം, അതും ഇപ്പോഴൊന്നുമല്ല’: ആരോപണം നിഷേധിച്ച് പ്രസീത

എത്ര ഒഴിവുകള്‍ ഉണ്ടെന്ന് കൃത്യമായി അറിയിപ്പില്‍ ഉള്‍പ്പെടുത്താത്തത് അടക്കം ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. അഭിമുഖത്തിനെത്തിയ ഒരു ഉദ്യോഗാര്‍ത്ഥി പ്രതികരിക്കുന്നത് ഇപ്രകാരമാണ്.

‘ഇത്ര ഒഴിവുകളേ ഉള്ളൂവെന്ന് ആദ്യമേ പറയണമായിരുന്നു. ലക്ഷകണക്കിന് ആളുകള്‍ എത്തിയപ്പോഴാണ് 35 ഒഴിവുകള്‍ മാത്രമാണ് ഉള്ളതെന്ന് പറയുന്നത്. എന്തിനാ സാറെ പാവപ്പെട്ടവരെ ഒക്കെ നെട്ടോട്ടം പായിക്കുന്നെ. പത്രത്തില്‍ പരസ്യം കണ്ടിട്ടാണ് ഞങ്ങളൊക്കെ എത്തിയത്. ഇത്ര ഒഴിവുകള്‍ ഉണ്ടെന്നൊന്നും കൊടുത്തിട്ടില്ല. ബയോഡാറ്റയുമായി എത്താനായിരുന്നു പരസ്യം. 11 മണിക്ക് എത്തണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ 6 മണി മുതല്‍ ആളുകള്‍ എത്തി. ആദ്യം എത്തിയവരുടെ ടോക്കണ്‍ വാങ്ങി ബാക്കിയുള്ളവരോട് പോകാന്‍ പറഞ്ഞു.’ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.

അപേക്ഷ വിളിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മാസം 1240 ക്ലീനിംഗ് സ്റ്റാഫിന്റെ ഒഴിവുകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. അന്നും അപേക്ഷ കൊടുത്തു. എന്നാല്‍ ഒരാളെ പോലും വിളിച്ചില്ല. പിന്നെ എന്തിന് ഇന്നും വിളിപ്പിച്ചു. കൊവിഡ് കാലമല്ലേ. ഞങ്ങളുടെ വീട്ടിലും ആളുകളില്ലേ.’ മറ്റാരു ഉദ്യോഗാര്‍ത്ഥി പറയുന്നു.

‘ഒരു കുറ്റവാളിയെ തൊണ്ടി സഹിതം പിടിക്കുമ്പോഴുള്ള വെപ്രാളമാണിത്, ഞാന്‍ പ്രസീതയെ കണ്ടതൊക്കെ അപ്രസക്തം’; സുരേന്ദ്രന് മറുപടിയുമായി പി ജയരാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നടത്തിയ അഭിമുഖത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ് അഭിമുഖത്തിന് എത്തിയത്. ഇതോടെ അതീവ കരുതല്‍ വേണ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് വലിയ ആള്‍ക്കൂട്ടം രൂപം കൊണ്ടു.

പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്നായിരുന്നു ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ച നിലപാട്. കൊവിഡ് മാനദണ്ഡങ്ങള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ട് നിരവധി പേര്‍ അഭിമുഖത്തിന് എത്തിയത് വാര്‍ത്തയായതോടെ പൊലീസും രംഗത്ത് എത്തി. തിരക്ക് ഒഴിവാക്കുന്നതിനായി അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതര്‍ക്ക് നല്‍കികൊണ്ടായിരുന്നു പോലീസ് ഇടപെടല്‍. അപേക്ഷ ക്ഷണിച്ച ഇന്റര്‍വ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം കൊവിഡ് ചികില്‍സ ഉള്‍പ്പെടെ നടക്കുന്ന മെഡിക്കല്‍ കോളേജില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വലിയ ആള്‍ക്കൂട്ടം രുപം കൊള്ളുന്ന തരത്തില്‍ അഭിമുഖ പരീക്ഷ നടത്താന്‍ തീരുമാനിച്ച അധികൃതരുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Next Story