ഭര്ത്താക്കന്മാര് സിപിഐയില്‍ നിന്നും രാജി വെച്ചു; വനിതാ ജീവനക്കാര്‍ക്ക് ജോലി പോയി
മണ്ണൂത്തി: ഭര്ത്താക്കന്മാര് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഭരിക്കുന്ന വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്നും താല്‍ക്കാലിക വനിതാ ജീവനക്കാരെ പുറത്താക്കിയതായി പരാതി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് രാജി വെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്ണ്ണയത്ത് ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പാര്‍ട്ടി വിട്ടത്. ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുകയായിരുന്നു. കൃഷി വകുപ്പിന് കീഴിലുള്ള ചെമ്പുക്കാവിലെ അഗ്രോ ബസാറിലെ ജീവനക്കാരായിരുന്ന ഇവരുടെ ഭാര്യമാര്ക്കെതിരെയാണ് പിരിച്ചുവിടല്‍ നടപടി. പട്ടിക വിഭാഗക്കാരായ വനിതകളും സിപിഐ […]

മണ്ണൂത്തി: ഭര്ത്താക്കന്മാര് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഭരിക്കുന്ന വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്നും താല്‍ക്കാലിക വനിതാ ജീവനക്കാരെ പുറത്താക്കിയതായി പരാതി.
സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് രാജി വെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്ണ്ണയത്ത് ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പാര്‍ട്ടി വിട്ടത്. ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുകയായിരുന്നു.
കൃഷി വകുപ്പിന് കീഴിലുള്ള ചെമ്പുക്കാവിലെ അഗ്രോ ബസാറിലെ ജീവനക്കാരായിരുന്ന ഇവരുടെ ഭാര്യമാര്ക്കെതിരെയാണ് പിരിച്ചുവിടല്‍ നടപടി. പട്ടിക വിഭാഗക്കാരായ വനിതകളും സിപിഐ അംഗങ്ങളണ്. ഇരുവരോടും തിങ്കളാഴ്ച്ച മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിക്കുകയായിരുന്നു.