Top

‘പരാതി തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി നേരിടാന്‍’; കേസില്‍ മുഖ്യകണ്ണി സരിതയെന്ന് ഒന്നാം പ്രതി

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ഒന്നാം പ്രതി രതീഷ്. സരിതയാണ് തൊഴില്‍ തട്ടിപ്പില്‍ മുഖ്യകണ്ണിയെന്ന് രതീഷ് പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത് സരിതയാണെന്നും രതീഷ് ആരോപിച്ചു. സരിത നല്‍കിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും മറ്റുപ്രതികളായ ഷാജു പാലയോടും സരിതയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും രതീഷ് ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കുന്നത്തുകാല്‍ […]

12 Feb 2021 12:29 AM GMT

‘പരാതി തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി നേരിടാന്‍’; കേസില്‍ മുഖ്യകണ്ണി സരിതയെന്ന് ഒന്നാം പ്രതി
X

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ഒന്നാം പ്രതി രതീഷ്. സരിതയാണ് തൊഴില്‍ തട്ടിപ്പില്‍ മുഖ്യകണ്ണിയെന്ന് രതീഷ് പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്.

പരാതിക്കാരനായ അരുണിന് പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയത് സരിതയാണെന്നും രതീഷ് ആരോപിച്ചു. സരിത നല്‍കിയ ചെക്കും ജാമ്യപേക്ഷക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും മറ്റുപ്രതികളായ ഷാജു പാലയോടും സരിതയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും രതീഷ് ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തംഗമാണ് രതീഷ്.

കേസിലെ പരാതിക്കാരനായ അരുണും ഷാജുവും സുഹൃത്തുക്കളാണ്. അവര്‍ തമ്മിലാണ് പണമിടപാടുകള്‍ നടന്നിട്ടുള്ളത്. അരുണിന് ജോലി വാഗ്ദാനം ചെയ്തത് ഷാജുവാണ്. ഷാജു തന്നെയാണ് വ്യാജ നിയമന ഉത്തരവുകള്‍ തയ്യാറാക്കി നല്‍കിയത്. ഈ ഇടപാടിലെ മുഖ്യകണ്ണി സരിതയാണെന്നും രതീഷ് ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് പരാതിക്കാരന്‍ തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇത് തന്നെ രാഷ്ട്രീയമായി നേരിടാനാണ്. തെരഞ്ഞെടുപ്പില്‍ താന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചതെന്നും രതീഷ് പറഞ്ഞു.

ബെവ്‌ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനുമായുള്ള സരിതയുടേതെന്ന് പേരിലുള്ള ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിക്കാരാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണ്. ആ അവസരം മുതലാക്കി പിഴിയുകയാണ്. വാങ്ങുന്ന പണം പാര്‍ട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥര്‍ക്കുമാണെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ ഇത് തന്റെ ശബ്ദമല്ലെന്നും വ്യാജശബ്ദരേഖയാണെന്നുമാണ് സരിത വ്യക്തമാക്കിയിട്ടുള്ളത്.

Next Story

Popular Stories