
ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി. നവംബര്‍ രണ്ടിന് യൂണിവേഴ്സിറ്റി വീണ്ടും തുറക്കുന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച്ച നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി എല്ലാവരും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും അ തുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരിക്കണമെന്നാണ് ജെഎന്‍യു പറയുന്നത്. കൊവിഡ് രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോളും സര്‍ക്കാരിന്റെ മാനദണ്ഡങ്ങളും പാലിച്ച് വേണം യുണിവേഴ്സിറ്റിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു. യൂണിവേഴ്സിറ്റിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഏഴ് ദിവസത്തെ ക്വറന്റീന്‍ പാലിച്ചിരിക്കണം. എല്ലാവരും വ്യക്തിഗത വിവരങ്ങളടങ്ങിയ ഫോം പൂരിപ്പിച്ച് നല്‍കിയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സേതു ആപ്പ് എന്ന ആശയം പ്രായോഗികമാക്കിയത്. ഇത്പ്രകാരം കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ള ആരെങ്കിലും അടുത്ത് നിന്നാല്‍ അത് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ആരോഗ്യ സേതുവിന്റെ പ്രായോഗികവശമായി കാണുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഉപയോഗപ്രദമാണ് എന്നതില്‍ കൃത്യമായ ധാരണ ഇതുവരെയും ഉണ്ടായിട്ടില്ല.
- TAGS:
- Arogya Sethu App
- JNU