Top

‘കര്‍ഷകര്‍ ഗ്രാമത്തില്‍ കാലുകുത്താന്‍ സമ്മതിക്കുന്നില്ല, ഇത് എങ്ങനെയെങ്കിലും പരിഹരിക്കണം’; കാര്‍ഷിക നിയമത്തില്‍ വലഞ്ഞ് ഹരിയാന ബിജെപി-ജെജെപി സഖ്യം

ചണ്ഡീഗഢ്: കേന്ദ്ര കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന എംഎല്‍എമാരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കര്‍ഷകരുടെ നിലപാടില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഹരിയാനയിലെ ബിജെപി- ജെജെപി സഖ്യം. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ഹരിയാന ജെജെപി എംഎല്‍എ രാം കുമാര്‍ ഗൗതം പറഞ്ഞു. പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായിരിക്കുമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ഷകര്‍ക്കൊപ്പം […]

16 March 2021 6:42 AM GMT

‘കര്‍ഷകര്‍ ഗ്രാമത്തില്‍ കാലുകുത്താന്‍ സമ്മതിക്കുന്നില്ല, ഇത് എങ്ങനെയെങ്കിലും പരിഹരിക്കണം’; കാര്‍ഷിക  നിയമത്തില്‍ വലഞ്ഞ് ഹരിയാന ബിജെപി-ജെജെപി സഖ്യം
X

ചണ്ഡീഗഢ്: കേന്ദ്ര കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന എംഎല്‍എമാരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കര്‍ഷകരുടെ നിലപാടില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഹരിയാനയിലെ ബിജെപി- ജെജെപി സഖ്യം. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ഹരിയാന ജെജെപി എംഎല്‍എ രാം കുമാര്‍ ഗൗതം പറഞ്ഞു. പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായിരിക്കുമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷകര്‍ക്കൊപ്പം നിന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടും തന്നെപോലുള്ളവര്‍ക്കെതിരെ ജനങ്ങള്‍ രോഷാകുലരാവുകയാണ്. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബിജെപി- ജെജെപി സഖ്യ കക്ഷികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ബിജെപി- ജെജെപി എംഎല്‍എമാരും ഇതേ പ്രതിസന്ധിതന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും കുമാര്‍ ഗൗതം വ്യക്തമാക്കി. തന്നെപ്പോലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരോട് ജനങ്ങള്‍ ഇതേ സമീപനം സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇതചിനുടനടി പരിഹാരം കാണണമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജെജെപി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുശ്യന്ത് ചൗതാലയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതി ആരോപണം നര്‍നൗണ്ട് എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുകയുണ്ടായി. വിവിധ വകുപ്പുകളിലും വ്യപകമായ അഴിമതിയാണ് നടക്കുന്നതെന്ന് കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ സോംബിര്‍ സാങ്വാനും ആരോപണം ഉയര്‍ത്തി. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പു നല്‍കുന്നതിന് നാലാമതായി ഒരു നിയമം കൊണ്ടുവരണം എന്ന ആവശ്യം കേന്ദ്രത്തെ ധരിപ്പിക്കണമെന്നും ഇതിനായി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നും സാങ്‌വാന്‍ ആവശ്യപ്പെട്ടു.

കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഖട്ടര്‍ സര്‍ക്കാരിന്‍ന് പിന്തുണ നഷ്ടപ്പെട്ടെന്നാരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും ബിജെപി- ജെജെപി സഖ്യം വിശ്വാസ വോട്ടുനേടി വിജയിക്കുകയാണുണ്ടായത്. ഖട്ടര്‍ സര്‍ക്കാരിന് 52 വോട്ടുകളും കോണ്‍ഗ്രസിന് 32 വോട്ടുകളുമായിരുന്നു വിശ്വാസ വോട്ടെട്ടുപ്പില്‍ ലഭിച്ചത്. നിലവില്‍ ബിജെപിക്ക് 40 സീറ്റും, കോണ്‍ഗ്രസ്-31, ജെജെപി-10 എന്ന നിലയിലാണ്. മാത്രമല്ല, 11 ബിജെപി എംഎല്‍എമാരും അഞ്ച് സ്വതന്ത്ര എംഎല്‍എമാരും കര്‍ഷകവൃത്തിയുമായി ബന്ധപ്പെട്ടവരാണ്. 90 അംഗ നിയമസഭയില്‍ 40 മണ്ഡലങ്ങളും കാര്‍ഷിക മേഖലയിലാണ്.

Next Story