ജിതിന് പ്രസാദ യു പി മന്ത്രിസഭയിലേക്ക്; ലക്ഷ്യം ബ്രാഹ്മണ വോട്ട്
കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജിതിന് പ്രസാദയെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ജിതിന് പ്രസാദയെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യു പി തെരെഞ്ഞടുപ്പിന് ആറുമാസം ശേഷിക്കെ ബ്രാഹ്മണ വോട്ട് ബാങ്കില്‍ സ്വാധീനമുള്ള പ്രസാദയുടെ വരവ് ബി ജെ പിയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ബ്രാഹ്മണ വോട്ടില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബി ജെ പി. രണ്ടാം കൊവിഡ് തരംഗം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ […]
11 Jun 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജിതിന് പ്രസാദയെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ജിതിന് പ്രസാദയെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യു പി തെരെഞ്ഞടുപ്പിന് ആറുമാസം ശേഷിക്കെ ബ്രാഹ്മണ വോട്ട് ബാങ്കില്‍ സ്വാധീനമുള്ള പ്രസാദയുടെ വരവ് ബി ജെ പിയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ബ്രാഹ്മണ വോട്ടില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബി ജെ പി.
രണ്ടാം കൊവിഡ് തരംഗം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പരക്കെ ആക്ഷേപം ഉയരുന്നതിനിടെയാണ് ജിതിന് പ്രസാദയുടെ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച തന്നെ യു പി മന്ത്രിസഭയില്‍ വലിയമാറ്റങ്ങളുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.അതിന്റെ മുന്നോടിയായാണ് യോഗിയുടെ ഡല്‍ഹി സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു.
2004ും 2005ലും ഷാജഹാന്പ്പൂര്, ദൗഹ്റ മണ്ഡലങ്ങളില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ പ്രസാദയ്ക്ക് 2014ല്‍ തോല്‍വി പിണഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കള്‍ക്കളില്‍ പ്രസാദയും ഉള്‍പ്പെടും. എന്നാല്‍ കത്ത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് പറഞ്ഞൊഴിഞ്ഞ ജിതേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.