Top

‘കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍ ബംഗാളില്‍ സംഖ്യം’; പ്രത്യയശാത്രമെവിടെയെന്ന് ജിതിന്‍ പ്രസാദ

കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബംഗാളില്‍ അതേ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതില്‍ എന്തു പ്രത്യയശാസ്ത്രമാണുള്ളതെന്ന് ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദ. കഴിഞ്ഞ ദിവസമാണ് മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പ്രസാദയുടേത് പ്രത്യയശാത്രപരമല്ലാത്ത വ്യക്തിപരമായ താല്‍്പര്യത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടി മാറ്റമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച നടത്തിയ പ്രതികരണത്തിലാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തെ എതിര്‍ത്ത് കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതേ […]

11 Jun 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍ ബംഗാളില്‍ സംഖ്യം’; പ്രത്യയശാത്രമെവിടെയെന്ന് ജിതിന്‍ പ്രസാദ
X

കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബംഗാളില്‍ അതേ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതില്‍ എന്തു പ്രത്യയശാസ്ത്രമാണുള്ളതെന്ന് ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദ. കഴിഞ്ഞ ദിവസമാണ് മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പ്രസാദയുടേത് പ്രത്യയശാത്രപരമല്ലാത്ത വ്യക്തിപരമായ താല്‍്പര്യത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടി മാറ്റമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച നടത്തിയ പ്രതികരണത്തിലാണ് കോണ്‍ഗ്രസ് ഇടതുപക്ഷത്തെ എതിര്‍ത്ത് കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതേ തെരഞ്ഞെടുപ്പില്‍ തന്നെ ബംഗാളില്‍ സംഖ്യമുണ്ടാക്കി ഇടതുപക്ഷത്താടൊപ്പം ഒന്നിച്ചുനില്ക്കുകയാണെന്ന് പ്രസാദ ചൂണ്ടിക്കാണിച്ചത്.

‘ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി’; ഇന്ത്യ മുട്ടിലിഴയുന്നവരുടെ രാജ്യമല്ലെന്ന് വി ശിവദാസന്‍ എംപി

കൂടാതെ മഹാരാഷ്ട്രയില്‍ ശിവസേനയോടൊപ്പം എന്തു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും പ്രസാദ ചോദിച്ചു. ഒരു കൈകൊണ്ട് കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍ മറുകൈകൊണ്ട് ബംഗാളില്‍ ഇടതുപക്ഷത്തെ പുണരുന്നു. ഇതിലെ പ്രത്യശാസ്ത്രമാണ് പുനര്‍ചിന്തയ്്ക്ക് വിധേയമാക്കേണ്ടതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കൂടാതെ ബംഗാളില്‍ സംശയദൃഷ്ടിയിലുള്ള മുസ്ലീം പുരോഹതനും കോണ്‍ഗ്രസ് സംഖ്യത്തില്‍ ഉള്‍പ്പെടുന്നു.

‘മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തി’; എതന്വേഷണവും സ്വാഗതം ചെയ്യുന്നെന്ന് ഇ ചന്ദ്രശേഖരന്‍

എന്നാല്‍ അസമില്‍ ഇതിന് ഘടകവിരുദ്ധമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രസാദ ചൂണ്ടിക്കാണിച്ചു. ജിതിന്‍ പ്രസാദയെ അപമാനിക്കുന്നതിന് പകരം മൂലപ്രത്യയശാസ്ത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമ്പോള്‍ എന്താണ് അവര്‍ ചെയ്യേണ്ടതെന്ന് നേതാക്കള്‍ ചിന്തിക്കുന്നതാവും ഗുണകരമെന്നും ജിതിന്‍ പ്രസാദ അഭിപ്രായപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തിയവരില്‍ ജിതിന്‍ പ്രസാദയും കപില്‍ സിബലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രസാദയുടെ ബി ജെ പി പ്രവേശനത്തിനെതിരെ കടുത്ത വിവര്‍ശനമാണ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ പ്രത്രേക അഭിമുഖത്തിലാണ് ജിതിന്‍ പ്രസാദ കപില്‍ സിബലിന് മറുപടി നല്കിയത്.

Next Story