Top

‘തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉത്തരവാദി ഐഷ സുല്‍ത്താന’; ജിജി നിക്‌സണ്‍ രാജ്യദ്രോഹ കേസില്‍ തെളിവുണ്ടാക്കുന്നു?

ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് ജിജി-നിക്‌സണ്‍ ദമ്പതികള്‍ സമീപ ദിവസങ്ങളില്‍ ഫേസ്ബുക്ക് വഴി നടത്തിയത്. തങ്ങള്‍ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടായാല്‍ ഐഷ സുല്‍ത്താനയാണ് ഉത്തരവാദിയെന്ന് ഫേസ്ബുക്കില്‍ കുറിച്ച ജിജി നിക്‌സണ്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞിരിക്കുന്നത് മറ്റൊരു വാദമാണ്. ഐഷ സുല്‍ത്താനയ്ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ദമ്പതികള്‍ വിശദീകരിച്ചത്. ജിജി ഒരു ‘പാവം വീട്ടമ്മ’ യാണെന്നും ഭര്‍ത്താവ് നിക്‌സണ്‍ അവകാശപ്പെടുന്നു. ഇരുവരും എഡിറ്റേഴ്‌സ് അവറില്‍ നടത്തിയ പ്രസ്താവനകളില്‍ വൈരുദ്ധ്യങ്ങളുമുണ്ട്. […]

14 July 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉത്തരവാദി ഐഷ സുല്‍ത്താന’; ജിജി നിക്‌സണ്‍ രാജ്യദ്രോഹ കേസില്‍ തെളിവുണ്ടാക്കുന്നു?
X

ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് ജിജി-നിക്‌സണ്‍ ദമ്പതികള്‍ സമീപ ദിവസങ്ങളില്‍ ഫേസ്ബുക്ക് വഴി നടത്തിയത്. തങ്ങള്‍ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടായാല്‍ ഐഷ സുല്‍ത്താനയാണ് ഉത്തരവാദിയെന്ന് ഫേസ്ബുക്കില്‍ കുറിച്ച ജിജി നിക്‌സണ്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞിരിക്കുന്നത് മറ്റൊരു വാദമാണ്. ഐഷ സുല്‍ത്താനയ്ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ദമ്പതികള്‍ വിശദീകരിച്ചത്. ജിജി ഒരു ‘പാവം വീട്ടമ്മ’ യാണെന്നും ഭര്‍ത്താവ് നിക്‌സണ്‍ അവകാശപ്പെടുന്നു.

ഇരുവരും എഡിറ്റേഴ്‌സ് അവറില്‍ നടത്തിയ പ്രസ്താവനകളില്‍ വൈരുദ്ധ്യങ്ങളുമുണ്ട്. കേരളാ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞതെന്നാണ് ജിജി പറയുന്നത്. എന്നാല്‍ ‘പോലിസ് എന്നെ വിളിച്ചു അവര്‍ കൊട്ടാരക്കരയിലേക്ക് വരുന്നുവെന്ന് പറഞ്ഞു. കേരളാ കൊച്ചി പോലീസ് ഞങ്ങളെ അറസ്റ്റു ചെയ്യാന്‍ പോകുന്നു.’ എന്നൊരു പോസ്റ്റും ജിജി അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു. അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ജിജി നിഷേധിച്ചു. എന്നാല്‍ ഭര്‍ത്താവ് നിക്‌സണ്‍ ഇക്കാര്യം സമ്മതിച്ചുകൊണ്ട് ജിജിയെ തിരുത്തി.

കേരളാ പോലീസില്‍ പരാതി നല്‍കാതെ കേന്ദ്ര ഏജന്‍സികളെയും പ്രധാനമന്ത്രിയെയും നേരിട്ട് സമീപിച്ചുവെന്നാണ് നിക്‌സണ്‍ പറയുന്നത്. എന്തുകൊണ്ട് കേരളാ പൊലീസിനെ സമീപിച്ചില്ലെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും ചാനല്‍ ചര്‍ച്ചയില്‍ പറയാനാവില്ലെന്നും ദമ്പതികള്‍ പറയുന്നു. തെളിവുകള്‍ അവതാരകന് വ്യക്തിപരമായി കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞു.

ഐഷ സുല്‍ത്താന വിഷയത്തില്‍ പരാതി നല്‍കിയതിന് പിന്നാലെ ജിജി നിക്‌സണ്‍ ഫേസ്്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആന്റി ടെററിസം സൈബര്‍ വിംഗിന്റെ ഡയറക്ടറാണ് എന്ന പദവിയിലിരിക്കുന്ന വ്യക്തിയാണ് താനെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സംഘടനയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതൊരു ഔദ്യോഗിക പദവിയായി ജിജി നിക്‌സണ്‍ സ്വയം സ്വീകരിച്ചതാണെന്നാണ് സൂചന. ‘stop terrorism’ എന്ന ഫേസ്ബുക്ക് പേജിലെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ജിജി. ഈ പേജ് വഴി ജിജിയുടെ തന്നെ പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നത്.

Next Story

Popular Stories