ഐഷ വിഷയത്തില്‍ ഭീഷണി; പരാതിയുമായി കേന്ദ്ര ഏജന്‍സികളെ സമീപിച്ച ജിജി നിക്സണ് കൃഷ്ണ കുമാറുമായി അടുത്ത ബന്ധം?
ഐഷ സുല്‍ത്താനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ ഐസിസ് ഭീഷണി നേരിട്ടതായി പരാതിപ്പെട്ട ജിജി നിക്സണ് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാറുമായി അടുത്ത ബന്ധമെന്ന് സൂചന. ജിജി ജൂലൈ 26ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കൃഷ്ണ കുമാറുമൊന്നിച്ചുള്ള ചിത്രവും ഉള്‍പ്പെട്ടിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും ഐഷ സുല്‍ത്താന ഐസിസ് ആണെന്ന് താന്‍ വാദിച്ചിട്ടില്ലെന്നും ജിജി നിക്സണ് എഡിറ്റേഴ്സ് അവറില്‍ അവകാശപ്പെട്ടു. കൃഷ്ണകുമാര്‍ തന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചെന്ന് ജിജി പോസ്റ്റില്‍ പറയുന്നുണ്ട്. […]
13 July 2021 10:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഷ സുല്‍ത്താനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ ഐസിസ് ഭീഷണി നേരിട്ടതായി പരാതിപ്പെട്ട ജിജി നിക്സണ് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാറുമായി അടുത്ത ബന്ധമെന്ന് സൂചന. ജിജി ജൂലൈ 26ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കൃഷ്ണ കുമാറുമൊന്നിച്ചുള്ള ചിത്രവും ഉള്‍പ്പെട്ടിരുന്നു.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും ഐഷ സുല്‍ത്താന ഐസിസ് ആണെന്ന് താന്‍ വാദിച്ചിട്ടില്ലെന്നും ജിജി നിക്സണ് എഡിറ്റേഴ്സ് അവറില്‍ അവകാശപ്പെട്ടു. കൃഷ്ണകുമാര്‍ തന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചെന്ന് ജിജി പോസ്റ്റില്‍ പറയുന്നുണ്ട്. വിഷയത്തില്‍ എന്നെ കൃഷ്ണകുമാർ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടതായും ജിജി വ്യക്തമാക്കുന്നു.

ജൂലൈ 13ന് പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പില്‍ ‘എനിക്കും കുടുംബത്തിനും തീവ്രവാദി ആക്രമണം ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഐഷ സുല്‍ത്താനയ്ക്ക് മാത്രമായിരിക്കുമെന്നും ജിജി പറയുന്നുണ്ട്. അതേസമയം കേരളാ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഭയം മൂലമായിരുന്നുവെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജിജി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
‘പോലിസ് എന്നെ വിളിച്ചു അവര്‍ കൊട്ടാരക്കരയിലേക്ക് വരുന്നുവെന്ന് പറഞ്ഞു. കേരളാ കൊച്ചി പോലീസ് ഞങ്ങളെ അറസ്റ്റു ചെയ്യാന്‍ പോകുന്നു.’
ജിജി നികസ്ണ്‍
കേരളാ പോലീസിനെ സമീപിക്കാതെ കേന്ദ്ര ഏജന്‍സികള്‍ക്കായിരുന്നു നേരത്തെ ഭീഷണി ഫോണ്‍ കോളുകള്‍ സംബന്ധിച്ച പരാതി ജിജി നിക്സണ് നല്‍കിയത്. സംഘപരിവാര്‍ ബന്ധം വ്യക്തമാകുന്ന കുറിപ്പുകളാണ് ജിജി ഫേസ്ബുക്കില്‍ കൂടുതലായി ഷെയര്‍ ചെയ്തിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളാണ് ജിജിയെ പിന്തുണക്കുന്നവരില്‍ ഏറെയും.
