Top

വെല്‍ഫെയറുമായുള്ള യുഡിഎഫ് ബന്ധം സമസ്തയുടെ വിഷയമല്ലെന്ന് ജിഫ്രി തങ്ങള്‍; ‘ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല’

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തില്‍ സമസ്തക്ക് എതിര്‍പ്പെന്ന വാര്‍ത്ത തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാം. അത് സമസ്തയുടെ വിഷയമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സമസ്തയുടെ വിഷയമേയല്ല. ലീഗിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടത് സമസ്തയല്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല’, ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ […]

28 Oct 2020 10:42 PM GMT

വെല്‍ഫെയറുമായുള്ള യുഡിഎഫ് ബന്ധം സമസ്തയുടെ വിഷയമല്ലെന്ന് ജിഫ്രി തങ്ങള്‍; ‘ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല’
X

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തില്‍ സമസ്തക്ക് എതിര്‍പ്പെന്ന വാര്‍ത്ത തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാം. അത് സമസ്തയുടെ വിഷയമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സമസ്തയുടെ വിഷയമേയല്ല. ലീഗിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടത് സമസ്തയല്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല’, ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. ആരെയും സമ്മര്‍ദത്തില്‍ നിര്‍ത്തുന്ന രീതിയല്ല സംഘടനയുടേത്. രാഷ്ട്രീയ താല്‍പര്യമുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Next Story