ബാലശങ്കര്‍ തെളിവ് സഹിതം പറയുമ്പോള്‍ അതില്ലെന്ന് പറയുന്നവര്‍ക്ക് അക്കാര്യം സമര്‍ത്ഥിക്കാനുള്ള ബാധ്യതയുണ്ട്; ജിഫ്രി തങ്ങള്‍
കോഴിക്കോട്: ഒരു രാഷ്ട്രീയ കക്ഷി സംഘ്പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തെളിവ് സഹിതം പറയുമ്പോള്‍ അതില്ലെന്ന് പറയുന്നവര്‍ക്ക് അക്കാര്യം സമര്‍ത്ഥിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. ബിജെപിയുമായി ധാരണയുണ്ടെന്ന് ആരോപിക്കുന്നവര്‍ രേഖകള്‍ നിരത്തുന്നുണ്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ പ്രസ്താവനയും വന്നു. അപ്പോള്‍ ധാരണ ഇല്ലെന്ന് പറയുന്നവര്‍ അക്കാര്യം സമര്‍ത്ഥിക്കാനും ബാധ്യസ്ഥരാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത […]

കോഴിക്കോട്: ഒരു രാഷ്ട്രീയ കക്ഷി സംഘ്പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തെളിവ് സഹിതം പറയുമ്പോള്‍ അതില്ലെന്ന് പറയുന്നവര്‍ക്ക് അക്കാര്യം സമര്‍ത്ഥിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
ബിജെപിയുമായി ധാരണയുണ്ടെന്ന് ആരോപിക്കുന്നവര്‍ രേഖകള്‍ നിരത്തുന്നുണ്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ പ്രസ്താവനയും വന്നു. അപ്പോള്‍ ധാരണ ഇല്ലെന്ന് പറയുന്നവര്‍ അക്കാര്യം സമര്‍ത്ഥിക്കാനും ബാധ്യസ്ഥരാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത പാര്‍ട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും അതേ കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടില്ല.
ക്രിസ്ത്യന്‍ വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയും അകറ്റാനുള്ള ശ്രമം ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
മതത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍കൊള്ളാത്തവരാണ് തീവ്രപക്ഷക്കാരെന്നും എല്ലാ മതങ്ങളിലും അവര്‍ ചെറുവിഭാഗമാണ്. ഭൂരിഭാഗം പേരും വര്‍ഗീയമായി ചിന്തിക്കുന്നവരല്ല. വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.