സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്രി തങ്ങള്‍; ‘പിണറായിയുടെ യോഗത്തില്‍ പങ്കെടുക്കും’
കോഴിക്കോട്: സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍. മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളില്‍ മുസ്ലീംലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ച് ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വെല്‍ഫെയര്‍ സഖ്യത്തില്‍ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമുണ്ട്. സമസ്തയുടെ കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. അതിനുള്ള […]

കോഴിക്കോട്: സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍. മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളില്‍ മുസ്ലീംലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ച് ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വെല്‍ഫെയര്‍ സഖ്യത്തില്‍ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമുണ്ട്. സമസ്തയുടെ കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. അതിനുള്ള അധികാരം ആര്‍ക്കുമില്ല. ആലികുട്ടി മുസ്ല്യാരെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മുസ്ലീംലീഗുമായി പ്രശ്നങ്ങളൊന്നുമില്ല. ലീഗ് ലീഗിനെ നിയന്ത്രിക്കുമെന്നും സമസ്ത സമസ്തയെയും നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണ കര്‍ത്താക്കള്‍ വിളിക്കുന്ന യോഗങ്ങളില്‍ സമസ്ത പങ്കെടുക്കുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസ്ലിയാര് പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ആദ്യം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പിന്നീട് പിന്മാറിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ഭീഷണിയും മൂലമാണെന്ന് പ്രചാരണമുണ്ടായിരുന്നു.
പാണക്കാട്ടും ജാമിഅ നൂറിയയിലും സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറാന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നുമാണ് സൈബര്‍ ഇടങ്ങളില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നത്. മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുകയാണെന്ന ആക്ഷേപവും ഇവര്‍ ഉന്നയിച്ചു. മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ഹാജിക്കെതിരെയാണ് കടുത്ത വിമര്ശനങ്ങളുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ ആലിക്കുട്ടി മുസ്ലിയാരെ പലകാര്യങ്ങളും പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഒന്നും ഏശാതിരുന്നപ്പോള്‍ പരിപാടിയില്‍ പങ്കെടുത്താല്‍, പട്ടിക്കാട് ജാമിഅയിലും പാണക്കാടും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതിനുള്ള കരുക്കള്‍ നീക്കിയത് മായിന്‍ ഹാജിയെ മുന്നില്‍നിര്‍ത്തിയാണെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് സമസ്തയല്ലെന്നും പിന്നില്‍ സൈബര്‍ സഖാക്കളാണെന്നുമാണ് വിഷയത്തില്‍ മായിന്‍ ഹാജിയുടെ പ്രതികരിച്ചത്.