ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രതിയായ പീഡനക്കേസ്; തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി
കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. അഫിഡവിറ്റ് ഫയലില്‍ സ്വീകരിച്ച കോടതി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ജാമ്യം നല്കി. യുവതിയുടെ വെളിപ്പെടുത്തലിനേക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം നല്കി. കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തെന്ന വാര്‍ത്ത വിവാദമായിരുന്നു. […]

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. അഫിഡവിറ്റ് ഫയലില്‍ സ്വീകരിച്ച കോടതി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ജാമ്യം നല്കി. യുവതിയുടെ വെളിപ്പെടുത്തലിനേക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം നല്കി.
കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തെന്ന വാര്‍ത്ത വിവാദമായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ഭരതന്നൂര്‍ പിഎച്ച്സിയിലെ ജെഎച്ച്ഐ പ്രദീപ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ഭരതന്നൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ വെച്ച് പീഡിപ്പിച്ചെന്നും യുവതി പാങ്ങോട് പൊലീസിന് മൊഴി നല്‍കിയിരുന്നു.