
കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയ്ക്ക് വിലക്കേര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്തെ കേസുകള്‍ അനേഷിക്കുന്നതിന് നല്കിയ അധികാരമാണ് ഇപ്പോള്‍ ഹേമന്ത് സോറന് ഗവണ്മെന്റ് പിന്‍വലിച്ചിരിക്കുന്നത്.
സിബിഐക്കുള്ള അധികാരം പിന്‍വലിച്ചതോടെ കേസുകള്‍ അനേഷിക്കുന്നതിനും, വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. ഇപ്പോള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ സിബിഐ അനേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളുടെ തുടര്‍ അനേഷണത്തിനും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കൂടിയേതീരു. ഏതു തരത്തിലുള്ള അന്വേഷണത്തിനും ഇനി സിബിഐക്ക് സംസ്ഥാനത്ത് അവകാശമുണ്ടാവുകയില്ല.
ഇതിലൂടെ 1996 ല്‍ നല്കിയ അധികാരമാണ് ഡല്‍ഹി സെപ്ഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലൂടെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്ന നടപടിയെ പ്രതിരോധിക്കണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തിലൊരു നീക്കത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡിന് പുറമെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മുംബൈ, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളും ഈ അടുത്ത കാലത്ത് സിബിഐയുടെ അനേഷണ അധികാരങ്ങള്‍ പിന്‍വലിച്ചിരിന്നു.
- TAGS:
- CBI
- Hemanth Soren
- Jharkhand