‘ലഹരിയില്‍ ഒന്നും ഓര്‍മയില്ല; 12 പേര്‍ക്കും ഒരേ മറുപടി’ ജാന്‍വിയുടെ കൊലപാതകത്തില്‍ നുണപരിശോധന

മുംബൈയില്‍ പുതുവര്‍ഷദിനത്തില്‍ ജാന്‍വി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നുണപരിശോധന നടത്താനൊരുങ്ങി മുംബൈ പൊലീസ്. സംഭവദിവസം ജാന്വിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി എല്ലാം ഒന്നും ഓര്‍മ്മയില്‍ എന്നായിരുന്നു. ഇതോടെയാണ് എല്ലാവരിലും നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
പുതുവത്സര പാര്‍ട്ടിക്കിടെയാണ് സുഹൃത്തുക്കള്‍ 19കാരിയായ ജാന്‍വിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദിയ പദാല്‍ക്കര്‍, ശ്രീ ജോധാങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി തങ്ങള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും നടന്നസംഭവങ്ങളെക്കുറിച്ച് ഒന്നും ഓര്‍മയില്ലെന്നുമായിരുന്നു മറുപടി. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത 10 പേര്‍ക്കും ഇതേ മറുപടിയാണ്. ഇതോടെയാണ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അതേസമയം, ദിയയും ജോധാങ്കറും ചേര്‍ന്ന് ജാന്‍വിയെ കൊന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പാര്‍ട്ടിക്കിടെ ദിയയും ജോധാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം ചോദ്യചെയ്ത ജാന്‍വിയെ ഇരുവരും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. ഇതാണ് പൊലീസ് കുഴച്ചത്.
സംഭവദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഫ്ളാറ്റിലെ താമസക്കാരന് ജാന്‍വിയെ സ്റ്റെയര്‍കേസില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.