Top

ജസ്‌നയെ കണ്ടെത്തണമെന്ന ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചു

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതേടെയാണ് ഹരജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എംആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജിക്കാര്‍. ജസ്മനയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും ഇടപെടല്‍ വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്നയുടെ തിരോധാനവുമായി […]

14 Jan 2021 1:03 AM GMT

ജസ്‌നയെ കണ്ടെത്തണമെന്ന ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചു
X

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതേടെയാണ് ഹരജി പിന്‍വലിച്ചത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എംആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജിക്കാര്‍. ജസ്മനയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും ഇടപെടല്‍ വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞെന്നും അന്വേഷണം ഉടന്‍ ഫലം കാണുമെന്നും നേരത്തെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞിരുന്നു. ജസ്നയുടെ യാത്രാവിവരങ്ങള്‍, ആരൊക്കെയായി ബന്ധപ്പെട്ടു, കുടുംബം-സുഹൃത്ത് ബന്ധം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അന്വേഷണരീതിയില്‍ പുരോഗതിയുണ്ട്. സത്യം ഉടന്‍ പുറത്തുവരുമെന്നും സൈമണ്‍ പറഞ്ഞിരുന്നു.

2018 മാര്‍ച്ച് 20നാണ് ജസ്നയെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തിരോധാനം സംബന്ധിച്ച് േേഅന്വഷണം നടത്തി. എന്നാല്‍ ജസ്നയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ഒപ്പം നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു. ജസ്നയോട് സാദൃശ്യമുള്ളവരുടെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ‘ബംഗളൂരില്‍ ജസ്നയെ കണ്ടെത്തി, തമിഴ്നാട് സേലത്ത് കത്തിക്കരിഞ്ഞ മൃതദേഹം ജസ്നയുടെതാണ്, മലപ്പുറത്തും കോട്ടക്കലിലും ജസ്നയെ കണ്ടു’ തുടങ്ങിയവ വ്യാജകഥകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

ജസ്നയുടെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളും ചിലര്‍ നടത്തി. ‘അടുത്തബന്ധുവില്‍ നിന്ന് ജസ്ന ഗര്‍ഭം ധരിച്ചു, ആണ്‍കുഞ്ഞിന് ജന്മം നല്‍കി തുടര്‍ന്ന് വീട്ടുകാര്‍ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി’യെന്നും നാട്ടുകാരില്‍ ചിലര്‍ പ്രചരിപ്പിച്ചു. ജസ്നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും ജസ്നയെ സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല.

Next Story