Top

ജെസ്‌നയുടെ തിരോധാനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവിന്റെ കത്ത്

ജസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് ജസ്‌നയുടെ പിതാവ് കത്ത് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ആവശ്യപ്പെട്ടു. ജെസ്‌ന ജീവിച്ചിരിക്കുന്ന എന്നല്ലാതെ മറ്റൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് പരാതി. […]

20 Jan 2021 7:07 AM GMT

ജെസ്‌നയുടെ തിരോധാനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവിന്റെ കത്ത്
X

ജസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് ജസ്‌നയുടെ പിതാവ് കത്ത് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ആവശ്യപ്പെട്ടു.

ജെസ്‌ന ജീവിച്ചിരിക്കുന്ന എന്നല്ലാതെ മറ്റൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് പരാതി.

പിതാവ്

ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ കാരണം കണ്ടെത്തിയെന്നും വൈകാതെ നിര്‍ണായക വിവരം പുറത്തുവിടുമെന്നും കഴിഞ്ഞ മെയ്മാസത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ പറഞ്ഞിരുന്നു. 2020 മാര്‍ച്ച് അവസാനത്തിലാണ് ജെസ്‌നയേക്കുറിച്ച് അവസാനമായി വിവരം ലഭിച്ചത്. കൊവിഡ് വ്യാപനം മൂലം അന്വേഷണത്തില്‍ തടസം നേരിട്ടു. കേസ് അന്വേഷിച്ചിരുന്നു എസ് പി കെ ജി സൈമണ്‍ കഴിഞ്ഞ മാസം വിരമിക്കുകയും ചെയ്തു. ജെസ്‌ന തമിഴ്‌നാട്ടിലേക്ക് പോയെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്‌ന ലവ് ജിഹാദിന്റെ ഇരയാണെന്നും മതം മാറ്റിയെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്തോ മറച്ചുവെയ്ക്കുകയാണെന്നും സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.

2018 മാര്‍ച്ച് 22നാണ് റാന്നി കൊല്ലമുള സ്വദേശിനിയായ ജെസ്‌ന മരിയ ജയിംസിനെ (20) കാണാതാകുന്നത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായാണ് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ടെങ്കിലും പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. കാണാതായ മാര്‍ച്ച് 22ന് തന്നെ പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതം വീട്ടില്‍ വെച്ചാണ് ജെസ്‌ന ഇറങ്ങിയത്. ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണത്തിനായി രണ്ട് ലക്ഷം ഫോണ്‍ നമ്പരുകളാണ് പൊലീസ് സംഘം ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്‌നയെ തേടി പൊലീസ് കുടകിലും ബെംഗളുരുവിലും പോയിരുന്നു. കാണാതായ മാര്‍ച്ച് 22ന് 16 തവണ ജെസ്‌നയെ ഫോണ്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പൊലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും തെളിവ് ലഭിച്ചില്ല.

യുവമോര്‍ച്ചാ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ജെസ്‌നയുടെ തിരോധാനം നടന്നിട്ട് രണ്ട് വര്‍ഷത്തില്‍ കൂടുതലായി. ക്രൈം ബ്രാഞ്ച് അന്വേഷണം ഒരിടത്തും എത്തിയില്ല. സത്യം പുറത്തു കൊണ്ടു വരാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജെയിംസ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും അത് യുവ മോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ ഏല്‍പ്പിച്ചു. മുന്‍പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പല തരത്തിലുമുള്ള അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചു. കര്‍ണാടകയിലെ മതപഠന കേന്ദ്രത്തില്‍ ഉണ്ടെന്ന് വരെ വാര്‍ത്തകള്‍ നിലനില്‍ക്കെ കേരള സമൂഹവും ജെസ്‌നയുടെ കുടുംബവും സത്യം അറിയാന്‍ കാത്തിരിക്കുകയാണ്. സംഭവം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രദ്ധയില്‍ കൊണ്ടു വന്ന്, ദേശീയ ഏജന്‍സികളുടെ അന്വേഷണം കൊണ്ടു വരാന്‍ പരിശ്രമിക്കുമെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന പ്രണയക്കുരുക്കില്‍ പെട്ടുള്ള മതംമാറ്റവും ദേശസുരക്ഷയെ പോലും ബാധിക്കുന്ന രീതിയിലുള്ള സംഭവങ്ങളും എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തില്‍ ജെസ്‌ന വിഷയത്തില്‍ അങ്ങനെയുള്ള മാനം ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ എത്രയും പെട്ടെന്ന് സത്യം പുറത്ത് കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ സാന്നിധ്യത്തിലാണ് നിവേദനം കൈ മാറിയത്. അബ്രഹാം അറക്കല്‍, അഖില്‍ വര്ഗീസ് ഒപ്പമുണ്ടായിരുന്നു. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു.

Next Story