സംഘര്‍ഷങ്ങള്‍ക്കിടയില്‍ കിഴക്കന്‍ ജറുസലേമിലേക്ക് ജൂതരുടെ ദേശീയ മാര്‍ച്ചും? എന്തും സംഭവിക്കാമെന്ന് മുന്നറിയിപ്പ്
കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പൊലീസും പാലസ്തീന് പ്രക്ഷോഭകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് മൂന്ന് ദിവസം പിന്നിട്ടിരിക്കവെ സ്ഥിതിഗതികള്‍ വീണ്ടും വഷളാവാനുള്ള സാധ്യത കൂടുന്നു. കിഴക്കന്‍ ജറുസേലമിലൂടെ വര്‍ഷങ്ങളായി നടന്നു വരുന്ന ജൂത ദേശീയ മാര്‍ച്ച് തിങ്കളാഴ്ചയാണ് നടക്കേണ്ടത്. 1967 ല്‍ കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതിന്റെ വാര്‍ഷിക ദിനമാണിന്ന്.ഇതിന്റെ ഭാഗമായി വര്‍ഷാവര്‍ഷം കിഴക്കന്‍ ജറുസലേമിലൂടെ തീവ്രദേശീയ ജൂതര്‍ വലിയ ആഘോഷത്തോടെ ദേശീയ മാര്‍ച്ച് നടത്താറുണ്ട്. എന്നാല്‍ നിലവില്‍ പാലസ്തീനികളുടെ പ്രതിഷേധം നടക്കുന്നതിനിടെ ഇത്തരമൊരു റാലി […]

കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പൊലീസും പാലസ്തീന് പ്രക്ഷോഭകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് മൂന്ന് ദിവസം പിന്നിട്ടിരിക്കവെ സ്ഥിതിഗതികള്‍ വീണ്ടും വഷളാവാനുള്ള സാധ്യത കൂടുന്നു.
കിഴക്കന്‍ ജറുസേലമിലൂടെ വര്‍ഷങ്ങളായി നടന്നു വരുന്ന ജൂത ദേശീയ മാര്‍ച്ച് തിങ്കളാഴ്ചയാണ് നടക്കേണ്ടത്. 1967 ല്‍ കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതിന്റെ വാര്‍ഷിക ദിനമാണിന്ന്.
ഇതിന്റെ ഭാഗമായി വര്‍ഷാവര്‍ഷം കിഴക്കന്‍ ജറുസലേമിലൂടെ തീവ്രദേശീയ ജൂതര്‍ വലിയ ആഘോഷത്തോടെ ദേശീയ മാര്‍ച്ച് നടത്താറുണ്ട്. എന്നാല്‍ നിലവില്‍ പാലസ്തീനികളുടെ പ്രതിഷേധം നടക്കുന്നതിനിടെ ഇത്തരമൊരു റാലി നടത്തുന്നത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്നാണ് ആശങ്ക. കിഴക്കന്‍ ജറുസേലമിലെ മുസ്ലിം മേഖലകളിലൂടെയുള്പ്പെടെയാണ് മാര്‍ച്ച് നീങ്ങുക. സംഘര്‍ഷമുണ്ടായാല്‍ കലാപ സമാന സ്ഥിയിയായിരിക്കും നഗരത്തിലുണ്ടാവുകയെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക.
എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടത്തെറി ഉണ്ടാവാമെന്നാണ് മുന്‍ ഇസ്രായേല്‍ സൈനികോദ്യോഗസ്ഥനായ അമോസ് ഗിലാഡ് മുന്നറിയിപ്പ് നല്‍കിയത്. റാലി മാറ്റി വെക്കനോ അല്ലെങ്കില്‍ മറ്റൊരു പാതയിലൂടെ നടത്താനോ ഇദ്ദേഹം നിര്‍ദ്ദേശിച്ചു.
സുരക്ഷയുടെ ഭാഗമായി പുണ്യ സ്ഥലമായ ടെമ്പിള്‍ മൗണ്ടിലേക്ക് ജൂതര്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്. റാലി പിന്‍വലിക്കണോ പാത മാറ്റണോ എന്നതിലും ഉടനെ തീരുമാനമെടുക്കും.
ഇതിനിടെ ശൈഖ് ജറായില്‍ നിന്നും പാലസ്തീന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രായേല്‍ സുപ്രീം കോടതിയുള്ള കേസിന്റെ വാദം മാറ്റി വെച്ചു. അടുത്ത 30 ദിവസത്തിനുള്ളില്‍ വാദം കേള്‍ക്കാനുള്ള പുതിയ തിയ്യതി അറിയിക്കും. പാലസ്തീന് പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതിനോടകം നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ യുഎന്നും യൂറോപ്യന്‍ യൂണിയനുമടക്കം ആശങ്ക രേഖപ്പെടുത്തി.
- TAGS:
- Israel
- Middle East
- PALASTINE