‘വീട് നിര്‍മ്മിച്ചത് ലൈഫില്‍ തന്നെ’; വികെ പ്രശാന്ത് പിന്‍വലിച്ച പോസ്റ്റില്‍ വിശദീകരണവുമായി ജെമിച്ചന്‍ ജോസ്
രണ്ട് കാലത്തുള്ള വീടുകളുടെ ചിത്രം പങ്കുവെച്ച് ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മ്മിച്ചതാണെന്ന സൂചനയോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. വീട് സര്‍ക്കാര്‍ പണിതതല്ലെന്നും കൂലിപ്പണിയെടുത്ത് നിര്‍മ്മിച്ചതാണെന്ന് കമന്റിട്ടതോടെയാണ് പോസ്റ്റ് പിന്‍വലിച്ചിരുന്നത്. എന്നാല്‍ വീട് ലൈഫ് മിഷനില്‍ നിര്‍മ്മിച്ചത് തന്നെയാണെന്ന് മാറ്റിപ്പറഞ്ഞിരിക്കുകയാണ് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടത് തന്നെയാണ് വീടെന്നും എന്നാല്‍ കൂട്ടിയെടുത്തതാണ് ബാക്കിയെന്നാണ് ജെമിച്ചന്‍ ജോസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എംഎല്‍എ ഇട്ട ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ […]

രണ്ട് കാലത്തുള്ള വീടുകളുടെ ചിത്രം പങ്കുവെച്ച് ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മ്മിച്ചതാണെന്ന സൂചനയോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. വീട് സര്‍ക്കാര്‍ പണിതതല്ലെന്നും കൂലിപ്പണിയെടുത്ത് നിര്‍മ്മിച്ചതാണെന്ന് കമന്റിട്ടതോടെയാണ് പോസ്റ്റ് പിന്‍വലിച്ചിരുന്നത്.
എന്നാല്‍ വീട് ലൈഫ് മിഷനില്‍ നിര്‍മ്മിച്ചത് തന്നെയാണെന്ന് മാറ്റിപ്പറഞ്ഞിരിക്കുകയാണ് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടത് തന്നെയാണ് വീടെന്നും എന്നാല്‍ കൂട്ടിയെടുത്തതാണ് ബാക്കിയെന്നാണ് ജെമിച്ചന്‍ ജോസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
എംഎല്‍എ ഇട്ട ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ പോസ്റ്റ് ഇടരുതെന്നും ജെമിച്ചന്‍ നേരത്തെ കമന്റ് ചെയ്തത്. ഇതോടെയാണ് എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചത്.
കഴിഞ്ഞ വര്‍ഷം മറ്റൊരു ഗ്രൂപ്പില്‍ രണ്ട് വീടുകളുടെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 217000 ലൈക്കുകള്‍ ലഭിച്ച ഈ ചിത്രങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞ് എംഎല്‍എ വീണ്ടും ഉപയോഗിക്കുകയായിരുന്നു. പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നതിനെ കുറിച്ച് എംഎല്‍എയുടെ വിശദീകരണം വന്നിട്ടില്ല.