
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായിയും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനം ഒഴിയുന്നു. ഈ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദം മുതല്‍ ബെസോസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സ്ഥാനംമാറും. നിലവില്‍ ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജാസിയാകും ആമസോണിന്റെ പുതിയ സിഇഒ. ഇത് സ്ഥാനക്കൈമാറ്റത്തിന് എന്തുകൊണ്ടും അനുകൂലമായ സമയമാണെന്നും ആന്‍ഡി ജാസി കഴിവുതെളിയിച്ച ഒരു ടീം ലീഡറാണെന്നും ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ വ്യവസായത്തില്‍ ശ്രദ്ധവെയ്ക്കുന്നതിനൊപ്പം തന്നെ ലോകോപകാരപ്രദമായ പല കാര്യങ്ങള്‍ ചെയ്യാനും ഊര്‍ജം ഉപയോഗിക്കണമെന്നതിനാലാണ് സ്ഥാനക്കൈമാറ്റമെന്ന് ബെസോസ് പറയുന്നു. ബെസോസ് ഡേ വണ്‍ ഫണ്ട്, ബെസോസ് എര്‍ത്ത് ഫണ്ട്, ബഹിരാകാസ പര്യവേഷണം, മാധ്യമപ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കാനാണ് ബെസോസിന്റെ നീക്കം. ആന്റി ജാസിയെക്കുറിച്ച് തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു.
ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നും എംബിഎ കരസ്ഥാമാക്കിയ ആന്‍ഡി ജാസി 1997ലാണ് ആമസോണിലെത്തുന്നത്. ആമസോണ്‍ വെബ് സര്‍വ്വീസ് ആരംഭിച്ചതും അതിനെ മികച്ച ക്ലൗഡ് പ്ലാറ്റ്ഫോമാക്കി വളര്‍ത്തിയെടുത്തതും ആന്‍ഡി ജാസിയുടെ നേതൃത്വത്തിലായിരുന്നു. 1.6 ട്രില്യണ്‍ ഡോളറാണ് ആമസോണിന്റെ നിലവിലെ മാര്‍ക്കറ്റ് വാല്യു.
- TAGS:
- Amazon
- Jeff Bezos