Top

ജെബി മേത്തറും യുഡിഎഫ് പരിഗണനയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയുമായ ജെബി മേത്തറെ കളമശേരിയില്‍ പരിഗണിക്കാന്‍ സാധ്യത. മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റാണ് കളമശേരിയെങ്കിലും അത് ഏറ്റെടുത്ത് ജെബിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പുതുമുഖങ്ങളായ വനിതകളെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാവും. പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണ്. […]

1 Feb 2021 1:09 AM GMT

ജെബി മേത്തറും യുഡിഎഫ് പരിഗണനയില്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയുമായ ജെബി മേത്തറെ കളമശേരിയില്‍ പരിഗണിക്കാന്‍ സാധ്യത. മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റാണ് കളമശേരിയെങ്കിലും അത് ഏറ്റെടുത്ത് ജെബിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പുതുമുഖങ്ങളായ വനിതകളെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാവും. പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ മുഹമ്മദ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. അക്കാര്യം അംഗീകരിക്കുക മാത്രം ചെയ്യും. മത്സരിക്കാന്‍ സന്നദ്ധതാണെന്നുള്ളത് പാര്‍ട്ടിക്ക് അറിയാമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

കോണ്‍ഗ്രസ് വക്താവും മാഹി ചെറുകല്ലായി സ്വദേശിയുമായ ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാക്കുവാന്‍ എഐസിസിക്ക് താല്‍പര്യമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഷമ മൂഹമ്മദിന് വേണ്ടി സംസാരിക്കുന്നുണ്ട്. ദല്‍ഹി കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ധര്‍മ്മടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ ഷമ മുഹമ്മദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.

ധര്‍മ്മടം മണ്ഡലം സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലമാണ്. 2008ല്‍ രൂപീകരിച്ചത് മുതല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ എട്ട് ഗ്രാമഞ്ചായത്തുകളാണുള്ളത്. ചെമ്പിലോട്. കടമ്പൂര്‍, പെരളശേരി, വേങ്ങാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, ധര്‍മ്മടം എന്നിങ്ങനെയാണ് പഞ്ചായത്തുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടമ്പൂരും മുഴപ്പിലങ്ങാടും ഒഴിച്ചുള്ള പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നു. കടമ്പൂര്‍ ഇക്കുറി യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. മുഴപ്പിലങ്ങാട് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും കേവല ഭൂരിപക്ഷമില്ല.

Next Story