‘ഷിജു വര്‍ഗീസ് പെട്രോളുമായെത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു’; ആരോപണവുമായി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കുണ്ടറയില്‍ ഇഎംസിസി ഡയറക്ടറും സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പെട്രോളുമായെത്തി എത്തിയ സ്ഥാനാര്‍ത്ഥിയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി ആരോപിച്ചു. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ഇഎംസിസി ഡയറക്ടറുടെ ശ്രമാണിതെന്നും കാറില്‍ മണ്ണെണ്ണയുമായി എത്തി ആക്രമിക്കപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനാണ് ഷിജുവിന്റെ ശ്രമമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. എന്നാല്‍ മന്ത്രിയുടെ ആരോപണത്തിന് വിരുദ്ധമായി തന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഷിജു പറയുന്നു. ഷിബു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും പരാതി നല്‍കാനാണ് ഷിജു കണ്ണനെല്ലൂര്‍ […]

കൊല്ലം: കുണ്ടറയില്‍ ഇഎംസിസി ഡയറക്ടറും സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പെട്രോളുമായെത്തി എത്തിയ സ്ഥാനാര്‍ത്ഥിയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി ആരോപിച്ചു.
ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ഇഎംസിസി ഡയറക്ടറുടെ ശ്രമാണിതെന്നും കാറില്‍ മണ്ണെണ്ണയുമായി എത്തി ആക്രമിക്കപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനാണ് ഷിജുവിന്റെ ശ്രമമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
എന്നാല്‍ മന്ത്രിയുടെ ആരോപണത്തിന് വിരുദ്ധമായി തന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഷിജു പറയുന്നു. ഷിബു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും പരാതി നല്‍കാനാണ് ഷിജു കണ്ണനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിനോടൊപ്പം ഷിജു വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും പെട്രോള്‍ കുപ്പി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇരു പക്ഷത്തിന്റെയും വാദം കേട്ട ശേഷം സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് പറയുന്നു.