Top

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തവരൊക്കെ ബിജെപിയിലേക്ക്; 6 ജെഡിയു എംഎല്‍എമാര്‍ മറുകണ്ടം ചാടി; അരുണാചല്‍ പ്രദേശില്‍ സംഭവിക്കുന്നത്

ഇതോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 48 അംഗങ്ങളായി. ജെഡിയു പാളയത്തില്‍ ഇപ്പോള്‍ ആകെ ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്.

25 Dec 2020 4:43 AM GMT

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തവരൊക്കെ ബിജെപിയിലേക്ക്; 6 ജെഡിയു എംഎല്‍എമാര്‍ മറുകണ്ടം ചാടി; അരുണാചല്‍ പ്രദേശില്‍ സംഭവിക്കുന്നത്
X

ഏഴില്‍ ആറ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ നിധീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് അരുണാചല്‍ പ്രദേശില്‍ നേരിടുന്നത് കനത്ത തിരിച്ചടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ജെഡിയുവിന് അരുണാചല്‍ പ്രദേശത്ത് നിന്ന് ഈ ഞെട്ടല്‍. ഇതോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 48 അംഗങ്ങളായി. ജെഡിയു പാളയത്തില്‍ ഇപ്പോള്‍ ആകെ ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്.

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍(പിപിഎ)യില്‍ നിന്നുള്ള ഒരു എംഎല്‍എയും മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയ രണ്ട് എംഎല്‍എമാരെ നവംബര്‍ മാസത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജെഡിയു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെഡിയു പാളയത്തില്‍നിന്നും ഹെയെംഗ് മംഗ്ഫി, ദോര്‍ജി വാമാങ്ഡി, ദോംഗ്രു സിയോംഗ്ജു, താലേം തബോ, കാംഗോഗ് താക്കു, വാമ്ങ്ഡി കര്‍മ്മ എന്നീ എംഎല്‍എമാരാണ് മറുകണ്ടം ചാടിയത്.

ബിജെപി കഴിഞ്ഞാല്‍ അരുണാചലിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ജനതാദള്‍ യുണൈറ്റഡ് എന്‍ഡിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഘടകക്ഷിയാണ്. 15 സീറ്റുകളില്‍ മത്സരിച്ച ജെഡിയുവിന് അതില്‍ 7 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ കോണ്‍ഗ്രസിനും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്കും നാല് അംഗങ്ങള്‍ വീതവും ജെഡിയുവിന് ഒരംഗവുമാണുള്ളത്. ബാക്കിയുള്ള നാലുപേര്‍ സ്വതന്ത്രരാണ്.

Next Story