നിധീഷ് കുമാര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കകം വീഴുമെന്ന് ചിരാഗ് പസ്വാന്
ബിഹാറില്‍ നിധീഷ് കുമാര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കകം വീഴുമെന്നും സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നും ചിരാഗ് പസ്വാന്. എല്‍ ജെ പിയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ജനകീയ അടിത്തറ ഉറപ്പിക്കാന്‍ സംസ്ഥാനത്ത് നടത്തുന്ന ആശിര്‍വാദ യാത്രയെ അഭിസംബോധന ചെയ്താണ് ചിരാഗ് ബിഹാര്‍ സര്‍ക്കാരിന്റെ വീഴ്ച്ച പ്രവചിച്ചത്. ബിഹാറില്‍ ജെ ഡിയുവില്‍ വലിയ പിളര്‍പ്പുണ്ടാകുമെന്നും അത് സര്‍ക്കാരിനെ വീഴ്ത്തുമെന്നും ചിരാഗ് പ്രസ്താവിച്ചു. നിധീഷ് കുമാര്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുന്നിലാണ് ഭരണകക്ഷിയിലെ തന്നെ പലരും സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്. അടുത്ത കുറച്ച് […]
10 July 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിഹാറില്‍ നിധീഷ് കുമാര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കകം വീഴുമെന്നും സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നും ചിരാഗ് പസ്വാന്. എല്‍ ജെ പിയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ജനകീയ അടിത്തറ ഉറപ്പിക്കാന്‍ സംസ്ഥാനത്ത് നടത്തുന്ന ആശിര്‍വാദ യാത്രയെ അഭിസംബോധന ചെയ്താണ് ചിരാഗ് ബിഹാര്‍ സര്‍ക്കാരിന്റെ വീഴ്ച്ച പ്രവചിച്ചത്. ബിഹാറില്‍ ജെ ഡിയുവില്‍ വലിയ പിളര്‍പ്പുണ്ടാകുമെന്നും അത് സര്‍ക്കാരിനെ വീഴ്ത്തുമെന്നും ചിരാഗ് പ്രസ്താവിച്ചു.
നിധീഷ് കുമാര്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുന്നിലാണ് ഭരണകക്ഷിയിലെ തന്നെ പലരും സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജെ ഡി യുവില്‍ വലിയ പിളര്‍പ്പുണ്ടാകും. അത് സര്‍ക്കാരിനെ വീഴ്ത്തുകയും സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പിന് കാരണമാകുകയും ചെയ്യുമെന്നും ചിരാഗ് പസ്വാന് പറഞ്ഞു.
അതേസമയം എല്‍ ജെ പിയില്‍ ചിരാഗിനെതിരെ വിമതനീക്കം നടത്തിയ പശുപതി കുമാര്‍ പരസ് കേന്ദ്ര മന്ത്രിസഭയില്‍ ഇടംകണ്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ മുന്നില്‍ എല്ലാവഴികളും തുറന്നുകിടക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും ചിരാഗ് വ്യക്തമാക്കി. എന്നാല്‍ ആര് ജെ ഡി സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച് ചിരാഗ് വ്യക്തമായ ഉത്തരം നല്‍കിയില്ല.
അതിനിടെ താനാണ് രാംവിലാസ് പസ്വാന്റെ പിന്‍ഗാമിയെന്ന് കേന്ദ്രമന്ത്രിയും എല്‍ ജെ പി നേതാവുമായ പശുപതികുമാര്‍ പരസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് എല്‍ ജെ പിയില്‍ പൊട്ടിത്തെറിയുണ്ടായത്. സ്ഥാപക നേതാവ് അന്തരിച്ച രാംവിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാനും സഹോദരന് പശുപതികുമാര്‍ പരസും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ കലാശിച്ചത്.