കേരളത്തിലെ ‘മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കും; മുഖ്യമന്ത്രിക്കെതിരെ ജയറാം രമേശ്
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പാത പിന്തുടര്ന്ന് കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകള്‍ക്ക് തീറെഴുതിയ ‘മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്‍പ്പറേറ്റ്വത്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ സര്‍വ്വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വ്വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ […]

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പാത പിന്തുടര്ന്ന് കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകള്‍ക്ക് തീറെഴുതിയ ‘മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്‍പ്പറേറ്റ്വത്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ സര്‍വ്വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വ്വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനമെന്നും ജയറാം രമേശ് പറഞ്ഞു.
നഷ്ടപ്പെട്ട ജനാധിപത്യവും തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുവാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും ജയറാം രമേശ് പറഞ്ഞു.