Top

ഈശോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നു; വിശേഷങ്ങളുമായി ജയസൂര്യ

ഈശോയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.

23 July 2021 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

ഈശോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നു; വിശേഷങ്ങളുമായി ജയസൂര്യ
X

അമർ അക്ബർ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ചിത്രമാണ് ഈശോ. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജയസൂര്യ.

ഈശോയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം ഡബ്ബ് ചെയ്യുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഈശോയുടെ മോഷൻ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. 26 സെക്കന്റാണ് മോഷൻ പോസ്റ്ററിന്റെ ദൈർഖ്യം. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് പോസ്റ്ററിന്റെ ഉള്ളടക്കം. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും ഉണ്ട്.

സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ

Next Story