Top

വൈകുണ്ഠപുരത്തിനു ശേഷം ജയറാം വീണ്ടും തെലുങ്കിലേക്ക്; പ്രഭാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

അല്ലു അർജുൻ ചിത്രമായ വൈകുണ്ഠപുരത്തിനു ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടെയാണ് രാധേശ്യാം.

28 Nov 2020 4:44 AM GMT
ഫിൽമി റിപ്പോർട്ടർ

വൈകുണ്ഠപുരത്തിനു ശേഷം ജയറാം വീണ്ടും തെലുങ്കിലേക്ക്; പ്രഭാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം
X

തെലുങ്ക് താരം പ്രഭാസ് നായകനായി എത്തുന്ന രാധേശ്യാമിൽ ഒരു പ്രധാന വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ജയറാം അഭിനയിക്കുന്നു. ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം താരം തന്നെ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു.

‘പ്രഭാസുമായി ഒന്നിക്കാൻ സാധിച്ചതിൽ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരിൽ കാണാൻ സാധിച്ചു. രാധേശ്യാം വളരെ ഹൃദയസ്പർശിയായ ചിത്രമായിരിക്കും’, ജയറാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പുത്തൻപുതുകാലൈ എന്ന ആന്തോളജി ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ജയറാം ചിത്രം. വർഷങ്ങൾക്ക് ശേഷം ഉർവ്വശിയുമായി ഒന്നിച്ച ചിത്രത്തിൽ കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അല്ലു അർജുൻ ചിത്രമായ വൈകുണ്ഠപുരത്തിനു ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടെയാണ് രാധേശ്യാം. വൈകുണ്ഠപുരത്തിലെ ജയറാമിന്റെ പ്രകടനത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. രാധേശ്യാമിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം ഒരു പ്രണയചിത്രമായിരിക്കും. പൂജാ ഹെ​ഗ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സച്ചിൻ ഖേധാകർ, പ്രിയദർശി, ഭാഗ്യശ്രീ, മുരളി ശർമ്മ തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. രാധേശ്യാം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

Next Story