Top

സച്ചിയെന്ന ലെജന്‍ഡ് തുടങ്ങി വെച്ച ചിത്രമാണ്, കുറവുണ്ടാകില്ല; വിലായത്ത് ബുദ്ധ സംവിധായകന്‍

സച്ചിയുടെ അഭാവം തന്നെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണെന്നും ഒരു കരുത്ത് ചോർന്നു പോയതുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

10 Feb 2021 11:02 AM GMT
Joel Stalin

സച്ചിയെന്ന ലെജന്‍ഡ് തുടങ്ങി വെച്ച ചിത്രമാണ്, കുറവുണ്ടാകില്ല; വിലായത്ത് ബുദ്ധ സംവിധായകന്‍
X

വിലായത്ത് ബുദ്ധ എന്നത് സച്ചിയെന്ന ലെജന്‍ഡ് തുടങ്ങി വെച്ചതാനെന്നും അതിനാൽ സിനിമയിൽ കുറവുകൾ വരാതിരിക്കാൻ ശ്രമിക്കുമെന്നും സംവിധായകൻ ജയൻ നമ്പ്യാർ. ഇന്ദു ഗോപൻ എഴുതിയ പുസ്തകത്തിൽ നിന്ന് സിനിമയുടേതായ മാറ്റങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നും ജയൻ പറയുന്നു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിയേട്ടൻ എന്ന ലെജൻഡ് തുടങ്ങി വെച്ച ചിത്രമാണ്. അതിന് കുറവുകൾ വരാതിരിക്കുക എന്നുമാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. സച്ചിയേട്ടനെക്കാൾ വലിയ റൈറ്റർ ഒന്നുമല്ല ഞാൻ. എന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ ചെയ്യണം.

ജയൻ നമ്പ്യാർ

‘സിനിമ മാറ്റങ്ങൾക്ക് വിധേയമാകും. ഇന്ദു ചേട്ടൻ പറഞ്ഞതുപോലെ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. സിനിമയുടേതായ മാറ്റങ്ങൾ അനിവാര്യമാണ്’, ജയൻ നമ്പ്യാർ പറഞ്ഞു.

വിലായത്ത് ബുദ്ധ എന്ന സിനിമയ്ക്കായി പൃഥ്വിരാജിന്റെ ചില മേക്കോവറുകൾ ഉണ്ടാകുമെന്ന് ജയൻ പറയുന്നു. ‘മറയൂരുകാരനായ ഒരാളുടെ കഥ പറയുമ്പോൾ അത്തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകും. ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകും. ഇപ്പോൾ അദ്ദേഹം ഒരുപാട് മെലിഞ്ഞിരിക്കുകയാണല്ലോ. അതൊക്കെ മാറ്റി ആരോഗ്യമുള്ള ഒരു കഥാപാത്രമായിരിക്കും’.

സച്ചിയുടെ അഭാവം തന്നെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണെന്നും ഒരു കരുത്ത് ചോർന്നു പോയതുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തരിച്ച ഹിറ്റ് മേക്കര്‍ സച്ചിയുടെ സ്വപ്‌ന പ്രോജക്ടുകളിൽ ഒന്നായിരുന്നു ‘വിലായത്ത് ബുദ്ധ’. സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി.

അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Next Story