Top

ജോഫ്രാ ആര്‍ച്ചറിനെക്കാള്‍ മൂര്‍ച്ഛയേറും; ജന്മനാട്ടില്‍ അരങ്ങേറ്റ ടെസ്റ്റിനൊരുങ്ങി ജസ്പ്രീത് ബുമ്ര

ജന്മനാട്ടില്‍ അരങ്ങേറ്റ ടെസ്റ്റിനൊരുങ്ങി ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റില്‍ അരങ്ങേറാന്‍ താരത്തിന് കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ബുമ്രയുടെ രണ്ടാം അരങ്ങേറ്റ വേദിയായി ചെപ്പോക്കിലെ മൈതാനം മാറും. 2018 ജനുവരി 5ന് സൗത്ത് ആഫ്രിക്കയിലാണ് ബുമ്ര ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. പിന്നീട് 17 മത്സരങ്ങളും വിദേശ പിച്ചില്‍ തന്നെ കളിക്കേണ്ടി വന്നു. ടെസ്റ്റില്‍ ഇതുവരെ 79 വിക്കറ്റുകളാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റിന്റെ സമ്പാദ്യം. 6/27 […]

4 Feb 2021 10:44 AM GMT

ജോഫ്രാ ആര്‍ച്ചറിനെക്കാള്‍ മൂര്‍ച്ഛയേറും; ജന്മനാട്ടില്‍ അരങ്ങേറ്റ ടെസ്റ്റിനൊരുങ്ങി ജസ്പ്രീത് ബുമ്ര
X

ജന്മനാട്ടില്‍ അരങ്ങേറ്റ ടെസ്റ്റിനൊരുങ്ങി ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റില്‍ അരങ്ങേറാന്‍ താരത്തിന് കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ബുമ്രയുടെ രണ്ടാം അരങ്ങേറ്റ വേദിയായി ചെപ്പോക്കിലെ മൈതാനം മാറും. 2018 ജനുവരി 5ന് സൗത്ത് ആഫ്രിക്കയിലാണ് ബുമ്ര ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. പിന്നീട് 17 മത്സരങ്ങളും വിദേശ പിച്ചില്‍ തന്നെ കളിക്കേണ്ടി വന്നു.

ടെസ്റ്റില്‍ ഇതുവരെ 79 വിക്കറ്റുകളാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റിന്റെ സമ്പാദ്യം. 6/27 എന്നതാണ് ഒരു ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച പ്രകടനം. 2.7നാണ് ഇക്കണോമി റേറ്റ്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും താരത്തിന്റെ പേരിലുണ്ട്. 21.9 ശരാശരി പ്രകടനം. ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറിന്റെ പേസ് അറ്റാക്കിന് മറുവശത്ത് ബുമ്ര മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്, ജോണി ബെയ്ര്‍‌സ്റ്റോ.

Next Story

Popular Stories