Top

ജഹഗല്‍ ശ്രീനാഥിനെ മറികടന്ന് ജസ്പ്രീത് ബുമ്രയ്ക്ക് അപൂര്‍വ്വ നേട്ടം

ഇന്ത്യയുടെ ഇതിഹാസ താരം ജവഗല്‍ ശ്രീനാഥിനെ മറികടന്ന് ജസ്പ്രീത് ബുമ്രയ്ക്ക് അപൂര്‍വ്വ നേട്ടം. അരങ്ങേറ്റത്തിന് പിന്നാലെ കൂടുതല്‍ തവണ വിദേശ ടെസ്റ്റുകള്‍ വിദേശത്ത് കളിച്ച് ജന്മനാട്ടില്‍ അരങ്ങേറുന്ന അപൂര്‍വ്വ താരമെന്ന അപൂര്‍വ്വ നേട്ടമാണ് ബുമ്ര നേടിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ടെസ്റ്റില്‍ അരങ്ങേറാന്‍ താരത്തിന് കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദേശ മണ്ണില്‍ 17 മത്സരങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി ഒരു ടെസ്റ്റിന് ബുമ്ര ഇന്ത്യയിലെ മൈതാനത്ത് ഇറങ്ങുന്നത്. വിദേശത്ത് നടന്ന 12 ടെസ്റ്റുകള്‍ക്ക് […]

5 Feb 2021 3:32 AM GMT

ജഹഗല്‍ ശ്രീനാഥിനെ മറികടന്ന് ജസ്പ്രീത് ബുമ്രയ്ക്ക് അപൂര്‍വ്വ നേട്ടം
X

ഇന്ത്യയുടെ ഇതിഹാസ താരം ജവഗല്‍ ശ്രീനാഥിനെ മറികടന്ന് ജസ്പ്രീത് ബുമ്രയ്ക്ക് അപൂര്‍വ്വ നേട്ടം. അരങ്ങേറ്റത്തിന് പിന്നാലെ കൂടുതല്‍ തവണ വിദേശ ടെസ്റ്റുകള്‍ വിദേശത്ത് കളിച്ച് ജന്മനാട്ടില്‍ അരങ്ങേറുന്ന അപൂര്‍വ്വ താരമെന്ന അപൂര്‍വ്വ നേട്ടമാണ് ബുമ്ര നേടിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ടെസ്റ്റില്‍ അരങ്ങേറാന്‍ താരത്തിന് കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദേശ മണ്ണില്‍ 17 മത്സരങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി ഒരു ടെസ്റ്റിന് ബുമ്ര ഇന്ത്യയിലെ മൈതാനത്ത് ഇറങ്ങുന്നത്. വിദേശത്ത് നടന്ന 12 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ശ്രീനാഥ് ഇന്ത്യയില്‍ അരങ്ങേറിയത്. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആര്‍ പി സിംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 11 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ആര്‍.പി സിംഗിന് ജന്മനാട്ടില്‍ ഒരു മത്സരം സാധ്യമായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 10 ടെസ്റ്റുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. ആശിഷ് നെഹ്റയും വിദേശത്ത് പത്ത് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്.

2018 ജനുവരി 5ന് സൗത്ത് ആഫ്രിക്കയിലാണ് ബുമ്ര ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ടെസ്റ്റില്‍ ഇതുവരെ 80 വിക്കറ്റുകളാണ് യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റിന്റെ സമ്പാദ്യം. 6/27 എന്നതാണ് ഒരു ഇന്നിംഗ്സിലെ ഏറ്റവും മികച്ച പ്രകടനം. 2.7നാണ് ഇക്കണോമി റേറ്റ്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും താരത്തിന്റെ പേരിലുണ്ട്. 21.9 ശരാശരി പ്രകടനം. ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറിന്റെ പേസ് അറ്റാക്കിന് മറുവശത്ത് ബുമ്ര മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Next Story

Popular Stories