Top

‘ആര്‍ക്കും വേണ്ടാതായത് നാണക്കേടായി’; ഐപിഎല്‍ താരലേലത്തെക്കുറിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം

ഐപിഎല്‍ താരലേലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് നാണക്കേടായെന്ന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി. ട്വിറ്ററിലായിരുന്നു റോയിയുടെ പ്രതികരണം. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുമായി കാരാറിലുണ്ടായിരുന്ന റോയി അവസാന നിമിഷം വ്യക്തിഗത കാരണങ്ങളാല്‍ പിന്മാറിയിരുന്നു. റോയിക്ക് പകരം ഡാനിയേല്‍ സാംസിനെ ടീമിലെത്തിച്ചാണ് ഡല്‍ഹി ഇറങ്ങിയത്. എന്നാല്‍ ഇത്തവണ റോയിക്ക് വേണ്ടി ഒരു ടീമും രംഗത്ത് വന്നില്ല. ഇത്തവണത്തെ ലേലത്തില്‍ തെരെഞ്ഞെടുക്കപ്പെടാതിരുന്നത് നാണക്കേടായി. എന്തായാലും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍. പ്രത്യേകിച്ച് വന്‍തുകയ്ക്ക് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയവര്‍ക്ക്- ജേസണ്‍ ട്വീറ്റ് ചെയ്തു. സഹതാരം മോയീന്‍ അലിയെ […]

20 Feb 2021 12:19 AM GMT

‘ആര്‍ക്കും വേണ്ടാതായത് നാണക്കേടായി’; ഐപിഎല്‍ താരലേലത്തെക്കുറിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം
X

ഐപിഎല്‍ താരലേലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് നാണക്കേടായെന്ന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി. ട്വിറ്ററിലായിരുന്നു റോയിയുടെ പ്രതികരണം. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുമായി കാരാറിലുണ്ടായിരുന്ന റോയി അവസാന നിമിഷം വ്യക്തിഗത കാരണങ്ങളാല്‍ പിന്മാറിയിരുന്നു. റോയിക്ക് പകരം ഡാനിയേല്‍ സാംസിനെ ടീമിലെത്തിച്ചാണ് ഡല്‍ഹി ഇറങ്ങിയത്.

എന്നാല്‍ ഇത്തവണ റോയിക്ക് വേണ്ടി ഒരു ടീമും രംഗത്ത് വന്നില്ല. ഇത്തവണത്തെ ലേലത്തില്‍ തെരെഞ്ഞെടുക്കപ്പെടാതിരുന്നത് നാണക്കേടായി. എന്തായാലും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍. പ്രത്യേകിച്ച് വന്‍തുകയ്ക്ക് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയവര്‍ക്ക്- ജേസണ്‍ ട്വീറ്റ് ചെയ്തു. സഹതാരം മോയീന്‍ അലിയെ ഏഴ് കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 38 ടി20 മത്സരങ്ങളില്‍ ജേസണ്‍ പാഡണിഞ്ഞിട്ടുണ്ട്. 144.01 സ്‌ട്രൈക് റേറ്റുള്ള താരം 890 റണ്‍സും സ്വന്തം പേരിലാക്കി. 78 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 179 റണ്‍സും താരം നേടിയിട്ടുണ്ട്. 91 ആണ് ഐപിഎല്‍ ഉയര്‍ന്ന് സ്‌കോര്‍.

Next Story

Popular Stories