Top

‘തിരമാലയോട് തിരമാല പിന്നെ മേഘം, ഭൂമി പരന്ന്’; എംഎം അക്ബറിനെ പരിഹസിച്ച് ജസ്‌ല മാടശ്ശേരി

മലപ്പുറത്ത് നടന്ന ഇസ്‌ലാം-യുക്തി വാദി സംവാദത്തിന് പിന്നാലെ ഇസ്‌ലാം പക്ഷത്ത് നിന്ന് വാദം നടത്തിയ എംഎം അക്ബറിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. എംഎം അക്ബര്‍ സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ ട്രോളിയാണ് ജസ്‌ലയുടെ പരിഹാസം. പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കി തന്ന അക്ബറിന് സ്തുതിയെന്നും ഇനിയും നോക്കി നില്‍ക്കുന്നതിലര്‍ത്ഥമില്ല, താന്‍ സത്യമാര്‍ഗം സ്വീകരിച്ചു എന്നാണ് പരിഹാസ രൂപേണ ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം, ഇനിയും നോക്കിനില്‍ക്കുന്നതിലര്‍ത്ഥമില്ല…വലിയപ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി. ദ്ങ്ങനെ നിഷേധിക്കാനാവും ഇതൊക്കെ ?? […]

10 Jan 2021 9:48 AM GMT

‘തിരമാലയോട് തിരമാല പിന്നെ മേഘം, ഭൂമി പരന്ന്’; എംഎം അക്ബറിനെ പരിഹസിച്ച് ജസ്‌ല മാടശ്ശേരി
X

മലപ്പുറത്ത് നടന്ന ഇസ്‌ലാം-യുക്തി വാദി സംവാദത്തിന് പിന്നാലെ ഇസ്‌ലാം പക്ഷത്ത് നിന്ന് വാദം നടത്തിയ എംഎം അക്ബറിനെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. എംഎം അക്ബര്‍ സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ ട്രോളിയാണ് ജസ്‌ലയുടെ പരിഹാസം.

പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കി തന്ന അക്ബറിന് സ്തുതിയെന്നും ഇനിയും നോക്കി നില്‍ക്കുന്നതിലര്‍ത്ഥമില്ല, താന്‍ സത്യമാര്‍ഗം സ്വീകരിച്ചു എന്നാണ് പരിഹാസ രൂപേണ ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം,

ഇനിയും നോക്കിനില്‍ക്കുന്നതിലര്‍ത്ഥമില്ല…വലിയപ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി. ദ്ങ്ങനെ നിഷേധിക്കാനാവും ഇതൊക്കെ ?? കടലിനടിയില്‍ ഇരുട്ടാണ്..അതിന് മേലെ തിരമാല വീണ്ടും കടലാഴം പിന്നേം തിരമാല പിന്നെം ഇരുട്ട് പിന്നെം തിരമാല പിന്നെ തിരമാലയോട് തിരമാല പിന്നെ മേഘം. ഭൂമി പരന്ന് പിന്നെ പുതപ്പും തൊട്ടിലും പിന്നേം പരന്ന് വിശാലമായി ഉരുണ്ട് പിന്നെ ഷേപ്പില്ലാതായൊരു പ്രപഞ്ചസത്യത്തെ വിശ്വസിക്കാതെ വയ്യ..

ഇത്രയും കാലം തലച്ചോറുകൊണ്ട് ചിന്തിച്ച എന്നെയും നിങ്ങളേയുമൊക്കെ എനിക്ക് പുച്ഛമാണ്. അക്ബറിന്റെ ശാസ്ത്ര സത്യങ്ങള്‍ ഇനിയും വിശ്വസിച്ചില്ലെങ്കില്‍ അപകടമാണ്..അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി..തലച്ചോറുകൊണ്ട് ചിന്തിച്ചതാണ് എന്നെ യുക്തിവാദിയാക്കിയത്. അതോണ്ട് തലച്ചോറ് വെട്ടിപ്പൊളിച്ച് കളഞ്ഞ് ഇനിമുതല്‍ ഹൃദയം കൊണ്ട് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു..
ഹൃദയമാണ് തലച്ചോറിന്റെയും ചിന്തകളുടെയും വികാരങ്ങളുടെയും കേന്ദ്രം ?? ഇതാണ് പറഞ്ഞത് ബാലഭൂമിക്കഥകളോട് സംവാദത്തിന് പോകരുതെന്ന്. ഞാന്‍ സത്യമാര്‍ഗ്ഗം സ്വീകരിച്ചൂ,’ ജസ്‌ല മാടശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനൊപ്പം പര്‍ദയണിഞ്ഞ ഒരു ഫോട്ടോയും ജസ്‌ല പങ്കു വെച്ചിട്ടുണ്ട്.

ചൂടുപിടിച്ച സംവാദം

ഏറെ കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയ യുദ്ധങ്ങള്‍ക്കും ഒടുവിലാണ് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം ഇസ്ലാം-യുക്തിവാദി സംവാദത്തിന് വേദിയായത്. യുക്തിവാദികളില്‍ നിന്ന് പ്രഭാഷകനും യുക്തിവാദി സംഘം നേതാവുമായ ഇഎ ജബ്ബാറും ഇസ്‌ലാം പക്ഷത്ത് നിന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറുമാണ് സംവാദത്തിനെത്തിയത്.

‘പ്രവാചകരുടെ കാലത്ത് അജ്ഞമായതും പിന്നീട് ശാസ്ത്രം കണ്ടെത്തിയതുമായ എന്തെങ്കിലും ഒരു കാര്യം മതഗ്രന്ഥമായ ഖുര്‍ആനില്‍ ഉള്ളതായി ബോധ്യപ്പെടുത്തിയാല്‍ മുസ്‌ലിം ആയിത്തീരാം’ എന്ന ഇഎ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് വഴിതുറന്നത്.

ഖുര്‍ആന്‍ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂര്‍ നാല്പതാം സൂക്തമാണ് അദ്ദേഹം ജബ്ബാറിന്റെ വെല്ലുവിളിക്ക് മുന്നില്‍ വെച്ചത്.”അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെ, തിരമാലകള്‍ അതിനെ പൊതിയുന്നു;അതിന് മുകളില്‍ വീണ്ടും തിരമാല; അതിനുമീതെ കാര്‍മേഘം;അങ്ങനെ ഒന്നിനുമുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍, തന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല, അള്ളാഹു ആര്‍ക്ക് പ്രകാശം നല്‍കിയില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.”ഈ സൂക്തത്തിലെ ആശയം പ്രവാചകന്റെ കാലത്തെ ആളുകള്‍ക്ക് അജ്ഞമായിരുന്നുവെന്നും പിന്നീട് ശാസ്ത്രം ഇതിനെ കണ്ടെത്തുകയായിരുന്നുവെന്നും അക്ബര്‍ വാദിച്ചു.

തുടര്‍ന്ന് സയന്‍സും ഇസ്ലാമും തമ്മിലുള്ള ബന്ധം വിശദമാക്കിയ അദ്ദേഹം തലച്ചോറും ഹൃദയവും തമ്മില്‍ ചില ചിന്താപരമായ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഖുര്‍ആനിലെ ഈ സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെട്ടു.

ഇരു വിഭാഗങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ പരിപാടി തല്‌സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സംവാദം നടന്ന മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സുരക്ഷയ്ക്കായി പോലീസിനെയും വിന്യസിച്ചിരുന്നു. സംവാദം അവസാനിച്ചുവെങ്കിലും വിജയം അവകാശപ്പെട്ട് ഇരുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളായും വോട്ടെടുപ്പുകളായും അവകാശവാദങ്ങളും വിമര്‍ശനങ്ങളും നവ മാധ്യമങ്ങളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ഇനിയും നോക്കിനില്‍ക്കുന്നതിലര്‍ത്ഥമില്ല… .വലിയപ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി. എങ്ങനെ…

Posted by Jazla Madasseri on Saturday, 9 January 2021
Next Story