Top

‘മമ്മൂക്കയും ലാലേട്ടനുമൊക്കെ കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ.. മാറണം ഇടുങ്ങിയ ചിന്തകൾ’ ജസ്‌ല മാടശ്ശേരിയുടെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കിയ നടി രാജിനി ചാണ്ടിയുടെ മേക്ക് ഓവർ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് ഉയരുന്നത് . മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾക്ക് വൗ പറയുന്നവർ എന്തുക്കൊണ്ട് രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ അധിക്ഷേപിക്കുന്നുവെന്ന് ബിഗ് ബോസ് താരമായ ജസ്ല മാടശ്ശേരി ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രജനി ചാണ്ടിയ്‌ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ജസ്ല മാടശ്ശേരിയുട കുറിപ്പ് പറയാതിരിക്കാന്‍ വയ്യ രാജിനിയാന്‍റിയെ കുറിച്ച്..അവര്‍ ഒരു FIRE ആണ്…ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ.ഒരു […]

9 Jan 2021 1:55 AM GMT
ഫിൽമി റിപ്പോർട്ടർ

‘മമ്മൂക്കയും ലാലേട്ടനുമൊക്കെ കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ.. മാറണം ഇടുങ്ങിയ ചിന്തകൾ’ ജസ്‌ല മാടശ്ശേരിയുടെ കുറിപ്പ്
X

സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കിയ നടി രാജിനി ചാണ്ടിയുടെ മേക്ക് ഓവർ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളാണ് ഉയരുന്നത് . മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾക്ക് വൗ പറയുന്നവർ എന്തുക്കൊണ്ട് രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ അധിക്ഷേപിക്കുന്നുവെന്ന് ബിഗ് ബോസ് താരമായ ജസ്ല മാടശ്ശേരി ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രജനി ചാണ്ടിയ്‌ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

ജസ്ല മാടശ്ശേരിയുട കുറിപ്പ്

പറയാതിരിക്കാന്‍ വയ്യ രാജിനിയാന്‍റിയെ കുറിച്ച്..
അവര്‍ ഒരു FIRE ആണ്…
ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ.
ഒരു മുത്തശ്ശി ഗഥ എന്ന സിനിമയിലെ കഥാപാത്രമായാല്‍ പോലും..അവര്‍ ആ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചു എന്നെല്ലാവരും പറയുമ്പോള്‍ എനിക്ക് ചിരിവരും.കാരണം അവരെ അടുത്തറിഞ്ഞതുമുതല്‍ ഞാന്‍ മനസ്സിലാക്കിയ രാജിനി ചാണ്ടിക്ക് ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല..അവരുടെ സ്വാഭാവികമായ രീതി തന്നെയാണ് ആ സ്മാര്‍ട്നസ്…
കോണ്‍ഫിഡന്‍സ്..
എക്സ്ട്രീം കോണ്‍ഫിഡന്‍സ് ലെവലുള്ള ഒരു സ്ത്രീയാണ് രാജിനി ചാണ്ടി..
പക്ഷേ..
അവരോടൊപ്പം ചിലവഴിച്ച ഒരു ദിവസം ഞാന്‍ മനസ്സിലാക്കി…
അവരെത്രത്തോളം സെന്‍സിറ്റീവ് ആണെന്ന്..പെട്ടന്ന് ചിരിക്കുകയും പെട്ടന്ന് സങ്കടം വരികയും ചെയ്യുന്ന ഒരു സ്മാര്‍ട് വുമണ്‍.
അതെങ്ങനെയെന്നാവുമല്ലെ…
ചെറിയൊരു സങ്കടം വന്നപ്പോ അവരുടെ കണ്ണ് നിറഞ്ഞു..ഞാന്‍ ചോദിച്ചു..അയ്യോ എന്‍റെ പൊന്ന് ആന്‍റി..ആന്‍റി ഇത്ര സ്മാര്‍ട് അല്ലെ..എന്നിട്ട് കരയുന്നോന്ന്..
ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണേലും.അതിലെനിക്ക് കുറ്റബോധം തോന്നി.കരച്ചില് വന്നാ കരയണോര് സ്മാര്‍ട്ടല്ല എന്ന ധാരണയെനിക്കില്ല.
അവര് പറഞ്ഞു..ഞാനിങ്ങനാ മോളെ..
എനിക്കെല്ലാത്തിനോടും ഇന്‍ററസ്റ്റ് ആണ്..എന്‍റെ പ്രായം അതിനൊന്നും എനിക്കൊരു ബാധ്യതയല്ല..പ്രായമാവുന്നത് ശരീരത്തിനല്ലെ.മനസ്സിലല്ലോ എന്ന്..
എനിക്കവരോടുള്ള അടുപ്പം കൂടി♥
അവര്‍ നല്ല ബ്യൂട്ടി കോണ്‍ഷ്യസും സിമ്പിളുമായിട്ടൊള്ളു വ്യക്തിത്വമാണ്..
എന്തിനാണ് അവരെ ഇങ്ങനെ അധിക്ഷേപിക്കുന്നത്.. മനോഹരമായ ഒരു ഫോട്ടോഷൂട്ടിന്‍റെ പേരില്‍ എന്ന് ഞാന്‍ ചോദിക്കുന്നില്ല.
കാരണം അധിക്ഷേപിക്കും നിങ്ങളെന്ന് അറിയാം..കാരണം അവര്‍ ഒരു സ്ത്രീയാണല്ലോ..അധിക്ഷേപങ്ങള്‍ ഒരു പുത്തരിയല്ലല്ലോ.. അധിക്ഷേപിക്കാന്‍ മുന്നില്‍ പുരുഷന്‍മാര്‍ക്കൊപ്പം കുലസ്ത്രീകളുമുണ്ടെന്നതിലും തെല്ലും അത്ഭുതമില്ല.
കാരണം നിങ്ങളൊക്കെ മനസ്സില്‍ ഒരൂ പൊട്ടക്കിണറുണ്ടാക്കി അതാണ് ലോകം എന്ന് വിശ്വസിക്കുന്നവരാണ്..
മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ..കിടിലന്‍..ഹാന്‍സം..പ്രായത്തെ അതിജീവിച്ചവര്‍..പ്രായം വിഴുങ്ങാത്ത നരസിംഹങ്ങള്‍ എന്നൊക്കെ തള്ളുന്ന നമുക്ക് എന്ത് കൊണ്ട് ഇവരുടെ കോണ്‍ഫിഡന്‍സിനെയും ഫോട്ടോഷൂട്ടിനേയും ഉള്‍ക്കൊള്ളാനാവുന്നില്ല..
ഒരു ഫോറിന്‍ സീനിയര്‍ സിറ്റിസന്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയാല്‍ …
വൗ കമന്‍റിടുന്ന നമുക്ക് എന്തുകൊണ്ട് മലയാളിയായ ഒരു ശക്തയായെ സ്ത്രീയെ ഉള്‍ക്കൊള്ളാനാവുന്നില്ല…
വളരണം..നാട്..മാറണം മനസ്സുകള്..
അറിയണം ലോകം..
ഇടുങ്ങിയ ചിന്തയും ചീഞ്ഞ് നാറുന്ന സദാചാരവും..നമ്മളുണ്ടാക്കി എടുത്ത കുറേ സോഷ്യല്‍ കണ്‍സ്ട്രക്ഷന്‍സും…

പറയാതിരിക്കാന്‍ വയ്യ രാജിനിയാന്‍റിയെ കുറിച്ച്.. അവര്‍ ഒരു FIRE ആണ്… ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ…

Posted by Jazla Madasseri on Friday, 8 January 2021
Next Story