Top

ജൂഡോ ഇവര്‍ക്ക് കുടുംബകാര്യം; അനുജത്തിക്ക് പിന്നാലെ സ്വര്‍ണമണിഞ്ഞ് ജ്യേഷ്ടനും

ടോക്യോയില്‍ കഴിഞ്ഞ ദിവസം നടന്ന ജൂഡോ മത്സരങ്ങളില്‍ 52 കിലോഗ്രാം വനിതകളുടെ വിഭാഗത്തിലും 66 കിലോഗ്രാം പുരുഷന്മാരുടെ വിഭാഗത്തിലും ജപ്പാന്‍ താരങ്ങള്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഒരപൂര്‍വതയ്ക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്. ഒരേദിനം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ സഹോദരങ്ങളായി മാറി ജപ്പാന്റെ ഹിഫുമി ആബെയും ഉട്ട ആബെയും. ഇന്നലെയാണ് ഈ അപൂര്‍വതയ്ക്ക് ടോക്യോ സാക്ഷിയായത്. പുലര്‍ച്ചെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ഫ്രഞ്ച് താരം അമാന്‍ഡിന്‍ ബുച്ചാര്‍ഡിനെ വീഴ്ത്തിയായിരുന്നു ഉട്ടയുടെ വിജയം. ഫൈനല്‍ […]

27 July 2021 4:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജൂഡോ ഇവര്‍ക്ക് കുടുംബകാര്യം; അനുജത്തിക്ക് പിന്നാലെ സ്വര്‍ണമണിഞ്ഞ് ജ്യേഷ്ടനും
X

ടോക്യോയില്‍ കഴിഞ്ഞ ദിവസം നടന്ന ജൂഡോ മത്സരങ്ങളില്‍ 52 കിലോഗ്രാം വനിതകളുടെ വിഭാഗത്തിലും 66 കിലോഗ്രാം പുരുഷന്മാരുടെ വിഭാഗത്തിലും ജപ്പാന്‍ താരങ്ങള്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഒരപൂര്‍വതയ്ക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്.

ഒരേദിനം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ സഹോദരങ്ങളായി മാറി ജപ്പാന്റെ ഹിഫുമി ആബെയും ഉട്ട ആബെയും. ഇന്നലെയാണ് ഈ അപൂര്‍വതയ്ക്ക് ടോക്യോ സാക്ഷിയായത്. പുലര്‍ച്ചെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ഫ്രഞ്ച് താരം അമാന്‍ഡിന്‍ ബുച്ചാര്‍ഡിനെ വീഴ്ത്തിയായിരുന്നു ഉട്ടയുടെ വിജയം.

ഫൈനല്‍ ജയത്തിനു ശേഷം മെഡല്‍ അണിയാന്‍ പോഡിത്തിലേക്ക് ജാപ്പനീസ് താരം കയറും മുമ്പേ വേദിയില്‍ അടുത്ത മത്സരം ആരംഭിച്ചിരുന്നു. മത്സരിക്കുന്നത് സഹോദരനും രണ്ടു തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയ താരവുമായി ഹിഫുമി.

അനുജത്തിയുടെ വിജയം നല്‍കിയ ആത്മവിശ്വാസമായിരിക്കണം, വെറും 40 മിനിറ്റിനുള്ളില്‍ ജോര്‍ജിയന്‍ താരം വ്‌ഴെ മാര്‍ഗവ്‌ലാവ്‌ലിയെ മലര്‍ത്തിയടിച്ച് ഹിഫുമിയും വിജയപീഠം. കയറി. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു ഒളിമ്പിക് സ്വര്‍ണം ഒരേ വീട്ടിലേക്ക്.

മത്സരശേഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്നു പ്രതികരിച്ച ഹിഫൂമി മാധ്യമപ്രതിനിധികളോട് ചോദിച്ചത് ”എന്റെ അനുജത്തി മെഡലുമായി നില്‍ക്കുന്നത് കണ്ടുകൊണ്ട് മത്സരിക്കുമ്പോള്‍ എനിക്കെങ്ങനെ തോല്‍ക്കാനാകും” എന്നാണ്.

Popular

    Next Story