ജപ്പാനിലെ ‘ട്വിറ്റര്‍ കൊലപാതകി’ക്ക് വധശിക്ഷ; ആത്മഹത്യാ പോസ്റ്റിടുന്നവരെ തേടിപ്പിടിച്ച് കൊല്ലുന്ന സീരിയല്‍ കില്ലര്‍
മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവില്‍ ജപ്പാനിലെ കുപ്രസിദ്ധ സീരിയല്‍ കില്ലറിന് വധശിക്ഷ വിധിച്ചു. ടോക്കിയോയിലെ ജില്ലാ കോടതിയാണ് തകഹിരോ ഷിരൈശി എന്ന പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ട്വിറ്റര്‍ കില്ലര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 2017 ല്‍ ചെയ്ത് കൊലപാതകങ്ങള്‍ക്കാണ് ശിക്ഷ. 30 കാരനായ പ്രതി സാമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യയെക്കുറിച്ച് പോസ്റ്റിടുന്നവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും കണ്ടെത്തുകയും ഇവരുമായി ബന്ധം സ്ഥാപിച്ച് കൊല നടത്തുകയുമാണ് ചെയ്യാറ്. ഒമ്പത് പേരെയാണ് ഇത്തരത്തില്‍ ഷിരൈശി കൊലപ്പെടുത്തിയത്. ജപ്പാനില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതക്കേസിന്റെ വിധി കേള്‍ക്കാന്‍ നിരവധി […]

മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവില്‍ ജപ്പാനിലെ കുപ്രസിദ്ധ സീരിയല്‍ കില്ലറിന് വധശിക്ഷ വിധിച്ചു. ടോക്കിയോയിലെ ജില്ലാ കോടതിയാണ് തകഹിരോ ഷിരൈശി എന്ന പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ട്വിറ്റര്‍ കില്ലര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 2017 ല്‍ ചെയ്ത് കൊലപാതകങ്ങള്‍ക്കാണ് ശിക്ഷ.
30 കാരനായ പ്രതി സാമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യയെക്കുറിച്ച് പോസ്റ്റിടുന്നവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും കണ്ടെത്തുകയും ഇവരുമായി ബന്ധം സ്ഥാപിച്ച് കൊല നടത്തുകയുമാണ് ചെയ്യാറ്. ഒമ്പത് പേരെയാണ് ഇത്തരത്തില്‍ ഷിരൈശി കൊലപ്പെടുത്തിയത്.
ജപ്പാനില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതക്കേസിന്റെ വിധി കേള്‍ക്കാന്‍ നിരവധി പേരാണ് കോടതിയലെത്തിയത്. കോടതിയില്‍ പുറത്തു നിന്നുള്ളവര്‍ക്കായി 16 സീറ്റുകളെ ഉണ്ടായിരുന്നെങ്കിലും 400 ലെറെ പേരാണ് വിധിപറയുന്നത് കേള്‍ക്കാന്‍ കോടതിയില്‍ തടിച്ചുകൂടിയത്.
ആത്മഹ്യത്യാ പ്രവണതയുള്ള പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുപിടിക്കുകയും ഇവരെ മരിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയാണ് പ്രതി ചെയ്യാറ്. ചിലരോട് താനും ഇവര്‍ക്കൊപ്പം മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി കൊലകള്‍ നടത്തിയത്. കൊലയ്ക്ക് പ്രതി മുമ്പേ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
2017 ല്‍ ഒരു 23 കാരിയുടെ തിരോധാനത്തോടെയാണ് ഷിരൈശിയുടെ രഹസ്യകൊലപാതകങ്ങളെപറ്റി ലോകമറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയുടെ സഹോദരന് പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കുകയും സംശയം തോന്നിയപ്പോള്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് കൂട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകമറിയുന്നത്.
അന്വേഷണത്തിനൊടുവില്‍ ഷിരൈശിയുടെ ഫ്ളാറ്റിലെത്തിയ പൊലീസുകാര്‍ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു കണ്ടത്. വീട്ടില്‍ നിന്നും അറുത്തു മാറ്റപ്പെട്ട നിലയില്‍ ഒമ്പത് തലകളാണ് കണ്ടെത്തിയത്. ഫ്രീസറിലും ടൂള്‍ ബോക്സിലുമായി കൈകാലുകളുടെ എല്ലുകളും കണ്ടെത്തിയിരുന്നു. ഹൗസ് ഓഫ് ഹൊറര്‍സ് എന്നാണ് ജപ്പാനീസ് മാധ്യമങ്ങള്‍ അന്ന് ഈ വീടിനെ വിശേഷിപ്പിച്ചത്.
അതേസമയം ഷിരായ്ഷിയുടെ ശിക്ഷ കുറയ്ക്കണമെന്ന് ഇദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. ഇരകളുടെ സമ്മതത്തോടെയാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയതെന്നും ഷിരൈശിക്ക് ഈ ക്രൂരകൃത്യത്തില്‍ പശ്ചാത്താപമുണ്ടെന്നുമായിരുന്നു അഭിഭാഷകന് പറഞ്ഞത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകകരിച്ചില്ല.
നേരത്തെ ഇരകളുടെ സമ്മതത്തോടെയല്ല കൊല നടത്തിയതെന്ന് ഷിരൈശി തന്നെ വെളിപ്പെടുത്തിയിരുന്നു. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഷിരൈശിക്കാണെന്നും അത്യന്തം ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.
- TAGS:
- Crime