Top

ജപ്പാനില്‍ ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചു

ഏകാന്തത രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമാണെന്ന് മനസ്സിലാക്കി ഏകാന്തതയ്ക്ക് ഒരു മന്ത്രിയെ നിയമിച്ച് ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ആത്മഹത്യാ നിരക്ക് 11 വര്‍ഷത്തിനിടെ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്. ജനങ്ങളിലെ ഏകാന്തതയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ചുമതലകള്‍. രാജ്യത്തെ ജനന നിരക്ക് കുറയുന്നത് തടയല്‍, പ്രാദേശിക സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കല്‍ […]

24 Feb 2021 7:39 AM GMT

ജപ്പാനില്‍ ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിച്ചു
X

ഏകാന്തത രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമാണെന്ന് മനസ്സിലാക്കി ഏകാന്തതയ്ക്ക് ഒരു മന്ത്രിയെ നിയമിച്ച് ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ആത്മഹത്യാ നിരക്ക് 11 വര്‍ഷത്തിനിടെ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ നിയമിച്ചത്. ജനങ്ങളിലെ ഏകാന്തതയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക, ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് സമഗ്രമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ചുമതലകള്‍.

രാജ്യത്തെ ജനന നിരക്ക് കുറയുന്നത് തടയല്‍, പ്രാദേശിക സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കല്‍ എന്നീ ഉത്തരവാദിത്തവങ്ങളും നിലവില്‍ ഇദ്ദേഹത്തിനുണ്ട്. കൊവിഡ് മഹാമാരിക്കു ശേഷമാണ് ജപ്പാനില്‍ ആത്മഹത്യാ നിരക്ക് കൂടിയത്. സ്ത്രീകളിലാണ് ആത്മഹത്യ കൂടുതല്‍. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 880 സ്ത്രീകളാണ് ജപ്പാനില്‍ ആത്മഹത്യ ചെയ്തത്. 2019 നെ അപേക്ഷിച്ച് 70 ശതമാനം കൂടുതല്‍. അതേ സമയം ജപ്പാനിലല്ല ആദ്യമായി ഏകാന്തതയ്ക്ക് മന്ത്രിയെ നിയമിക്കുന്നത്. 2018 ല്‍ യുകെ സര്‍ക്കാരും സമാനമന്ത്രി സ്ഥാനം രൂപീകരിച്ചിട്ടുണ്ട്.

Next Story