സിപിഐ സ്ഥാനാര്‍ത്ഥി മരിച്ചെന്ന് ജന്മഭൂമിയുടെ വ്യാജ വാര്‍ത്ത; നിയമ നടപടിക്ക് സിപിഐ
സിപിഐഎയുടെ സ്ഥാനാര്‍ത്ഥി മരിച്ചതായി വ്യാജവാര്‍ത്ത നല്കി ബിജെപി മുഖപത്രമായ ജന്മഭൂമി. നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ സിസി മുകുന്ദന് മരിച്ചതായാണ് ജന്മഭൂമിയില് വന്ന വാര്‍ത്ത. ജന്മഭൂമി തൃശൂര്‍ എഡിഷനിലെ ചരമകോളത്തിലാണ് വാര്‍ത്ത വന്നത്. ഫോട്ടോ സഹിതം വന്ന വാര്‍ത്ത വാര്‍ത്ത വിവാദമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിന്‍വലിച്ചു. ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനം ചേരും. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാര്‍ത്ഥിയായി സിപിഐ പ്രഖ്യാപിച്ചത്.

സിപിഐഎയുടെ സ്ഥാനാര്‍ത്ഥി മരിച്ചതായി വ്യാജവാര്‍ത്ത നല്കി ബിജെപി മുഖപത്രമായ ജന്മഭൂമി. നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ സിസി മുകുന്ദന് മരിച്ചതായാണ് ജന്മഭൂമിയില് വന്ന വാര്‍ത്ത. ജന്മഭൂമി തൃശൂര്‍ എഡിഷനിലെ ചരമകോളത്തിലാണ് വാര്‍ത്ത വന്നത്. ഫോട്ടോ സഹിതം വന്ന വാര്‍ത്ത വാര്‍ത്ത വിവാദമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിന്‍വലിച്ചു.
ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനം ചേരും. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാര്‍ത്ഥിയായി സിപിഐ പ്രഖ്യാപിച്ചത്.