Top

ജനാര്‍ദ്ദനന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; ‘എല്ലാവരും കൊതിക്കുന്നതാ…കൊവിഡ് ഒക്കെ മാറട്ടെ’ എന്ന് മറുപടി

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ക്ഷണം ലഭിച്ച ബീഡി തൊഴിലാളി കൂടിയായ ജനാര്‍ദ്ദനന്‍. നേരത്തെ വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനന്‍ തനിക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചതില്‍ വലിയ ആഹ്ലാദത്തിലുമാണ്. എന്നാല്‍ കൊവിഡ്-19 കണക്കിലെടുത്ത് ചടങ്ങിലെത്തില്ലെന്ന് അദ്ദേഹം പറയുന്നു. ‘ മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം. എല്ലാവരും കൊതിക്കുന്നതാ.. എന്നാല്‍ കൊവിഡ് ഒക്കെ മാറട്ടെ, എന്നിട്ട് കാണാം.’ എന്നായിരുന്നു ജനാര്‍ദ്ദനന്റെ പ്രതികരണം. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാര്‍, ഗേറ്റ് […]

18 May 2021 9:54 PM GMT

ജനാര്‍ദ്ദനന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; ‘എല്ലാവരും കൊതിക്കുന്നതാ…കൊവിഡ് ഒക്കെ മാറട്ടെ’ എന്ന് മറുപടി
X

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ക്ഷണം ലഭിച്ച ബീഡി തൊഴിലാളി കൂടിയായ ജനാര്‍ദ്ദനന്‍. നേരത്തെ വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനന്‍ തനിക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചതില്‍ വലിയ ആഹ്ലാദത്തിലുമാണ്. എന്നാല്‍ കൊവിഡ്-19 കണക്കിലെടുത്ത് ചടങ്ങിലെത്തില്ലെന്ന് അദ്ദേഹം പറയുന്നു.

‘ മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം. എല്ലാവരും കൊതിക്കുന്നതാ.. എന്നാല്‍ കൊവിഡ് ഒക്കെ മാറട്ടെ, എന്നിട്ട് കാണാം.’ എന്നായിരുന്നു ജനാര്‍ദ്ദനന്റെ പ്രതികരണം.

തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാര്‍, ഗേറ്റ് പാസുകളും ജനാര്‍ദ്ദനന്‍ തന്നെയാണ് പുറത്തുവിട്ടത്.
ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്. 35 വര്‍ഷത്തോളമായി ദിനേശിലെ തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.

സംഭാവനയെക്കുറിച്ച് അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത് ഇങ്ങനെ: മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു. വാക്സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ കാര്യം ചെയ്തത്. എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം.

Next Story