Top

‘പ്രഫുല്‍ പോടാ പട്ടേല്‍, ജനം ടിവി അവതാരകന് ചെറുതായൊന്ന് കേള്‍വി പിഴച്ചു’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

ഡ്മിനിസ്‌ട്രേറ്ററുടെ പേര് നേരായി ഉച്ഛരിച്ചത് എങ്ങനെ തെറ്റാവുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ ചോദിച്ചതോടെ അവതാരകന് അബദ്ധം മനസിലായി.

26 May 2021 4:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഫുല്‍ പോടാ പട്ടേല്‍, ജനം ടിവി അവതാരകന് ചെറുതായൊന്ന് കേള്‍വി പിഴച്ചു’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
X

കൊച്ചി: ജനം ടിവി അവതാരകന് പറ്റിയ അബദ്ധം ട്രോളാക്കി മാറ്റി സോഷ്യല്‍ മീഡിയ. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് തെറ്റായി കേട്ട അവതാരകന്‍ അത് വ്യക്തി അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ പേര് നേരായി ഉച്ഛരിച്ചത് എങ്ങനെ തെറ്റാവുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ ചോദിച്ചതോടെ അവതാരകന് അബദ്ധം മനസിലായി.

‘ലക്ഷദ്വീപില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പ്രധാന പ്രശ്‌നം ഗുണ്ടാ ആക്ട് നടപ്പിലാക്കുന്ന പ്രഫുല്‍ ഗോഡാ പട്ടേലിന്റെ’, എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അഖില്‍ മാരാര്‍ പറഞ്ഞത്. എന്നാല്‍ ഇടപെട്ട ജനം ടിവി അവതാരകന്‍ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്തിന് പ്രസ്താവന പിന്‍വലിക്കണമെന്് അഖില്‍ തിരിച്ചു ചോദിച്ചു.

‘വ്യക്തി അധിക്ഷേപമാണ്, വ്യക്തിപരമായി ആക്രമിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വേണ്ടെന്നും’ അവതാരകന്‍ പറഞ്ഞു. പ്രഫുല്‍ ‘പോടാ’ പട്ടേല്‍ എന്നാണ് അഖില്‍ പറഞ്ഞതെന്നായിരുന്നു അവതാരകന്‍ തെറ്റിദ്ധരിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പേര് ഗോപാലനെന്നോ രമണനെന്നോ ആണെങ്കില്‍ അങ്ങനെ പറയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പേര് ഇതാണെന്നും അഖില്‍ പറഞ്ഞു. അവതാരകന്‍ ഈ വാദം അംഗീകരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ജനം ടിവിയുടെ ലക്ഷദ്വീപ് വിഷയത്തിലെ നിലപാടും ഇതിനൊടപ്പം ചര്‍ച്ചയാവുന്നുണ്ട്. സംഘപരിവാറിനെ ന്യായീകരിക്കാന്‍ വിയര്‍ക്കുകയാണ് ജനം ടിവിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം.

അവതാരകന് അബദ്ധം പിണഞ്ഞ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധിയായി സന്ദീപ് വാര്യരാണ് പങ്കെടുത്തത്. സംഘപരിവാര്‍ നിലപാടുകള്‍ കാരണം വിവാദത്തില്‍പ്പെട്ട ശ്രീജിത്ത് പണിക്കരും ചര്‍ച്ചയിലുണ്ട്. സംവാദകന്‍ എന്ന നിലയിലാണ് ശ്രീജിത്തിനെ ജനം ടിവി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

Next Story