Top

ജമ്മു കശ്മീര്‍ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ബിജെപി 36 സീറ്റില്‍ മുന്നില്‍, ഗുപ്കര്‍ സഖ്യം 24ല്‍, കോണ്‍ഗ്രസ് ഏഴില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വികസന കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ കശ്മീരിലെ ഏഴ് മുഖ്യധാര രാഷ്ട്രീയ കക്ഷികളുള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം 24 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 4181 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഈ മാസം 19നാണ് […]

22 Dec 2020 12:41 AM GMT

ജമ്മു കശ്മീര്‍ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ബിജെപി 36 സീറ്റില്‍ മുന്നില്‍, ഗുപ്കര്‍ സഖ്യം 24ല്‍, കോണ്‍ഗ്രസ് ഏഴില്‍
X

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വികസന കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ കശ്മീരിലെ ഏഴ് മുഖ്യധാര രാഷ്ട്രീയ കക്ഷികളുള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം 24 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

4181 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഈ മാസം 19നാണ് പൂര്‍ത്തിയായത്.

51% പോളിങ്ങ് ആണ് ആകെ രേഖപ്പെടുത്തിയത്. 57 ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്ക് ചേര്‍ന്നത്.

Next Story