ജമ്മു കശ്മീര്‍ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ബിജെപിയും ഗുപ്കര്‍ സഖ്യവും ഒപ്പത്തിനൊപ്പം; കോണ്‍ഗ്രസ് 12 സീറ്റില്‍ മുന്നില്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വികസന കൗണ്സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയും ഗുപ്കര്‍ സഖ്യവും ഒപ്പത്തിനൊപ്പം. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 38 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ഗുപ്കര്‍ സഖ്യം 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ കശ്മീരിലെ ഏഴ് മുഖ്യധാര രാഷ്ട്രീയ കക്ഷികളുള്പ്പെടുന്നതാണ് ഗുപ്കര്‍ സഖ്യം. ഗുപ്കര്‍ സഖ്യത്തോട് ചേരാതെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 4181 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. നവംബര്‍ 28നാണ് […]

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വികസന കൗണ്സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയും ഗുപ്കര്‍ സഖ്യവും ഒപ്പത്തിനൊപ്പം. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 38 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ഗുപ്കര്‍ സഖ്യം 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ കശ്മീരിലെ ഏഴ് മുഖ്യധാര രാഷ്ട്രീയ കക്ഷികളുള്പ്പെടുന്നതാണ് ഗുപ്കര്‍ സഖ്യം. ഗുപ്കര്‍ സഖ്യത്തോട് ചേരാതെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
4181 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഈ മാസം 19നാണ് പൂര്‍ത്തിയായത്.
51% പോളിങ്ങ് ആണ് ആകെ രേഖപ്പെടുത്തിയത്. 57 ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്ക് ചേര്‍ന്നത്.