ജമ്മുകാശ്മീരില്‍ മേഘവിസ്ഫോടനം; വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു
ജമ്മുകാശ്മീരില്‍ ഇന്ന് രാവിലെ മേഘവിസ്ഫോടത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിക്കുകയും 40ലധികം പേരെ കാണാതാവുകയും ചെയ്തു. കിസ്വത്താര് പര്‍വ്വതപ്രദേശത്തോട് ചേര്‍ന്നു നില്ക്കുന്ന ദാച്ചന് പ്രദേശത്താണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലകെട്ടിടങ്ങളും തകര്‍ന്നു വീണു. ദേശീയ ദുരന്ത നിവാരണ സേനയും മറ്റു സേനവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആറുപേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. ദുരന്തബാധിത പ്രദേശമായ ഹോണ്സര് ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ […]
28 July 2021 3:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജമ്മുകാശ്മീരില്‍ ഇന്ന് രാവിലെ മേഘവിസ്ഫോടത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിക്കുകയും 40ലധികം പേരെ കാണാതാവുകയും ചെയ്തു. കിസ്വത്താര് പര്‍വ്വതപ്രദേശത്തോട് ചേര്‍ന്നു നില്ക്കുന്ന ദാച്ചന് പ്രദേശത്താണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലകെട്ടിടങ്ങളും തകര്‍ന്നു വീണു. ദേശീയ ദുരന്ത നിവാരണ സേനയും മറ്റു സേനവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആറുപേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.
ദുരന്തബാധിത പ്രദേശമായ ഹോണ്സര് ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സംവിധാനങ്ങളില്ലെന്നതും രക്ഷാപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്. ഇതിനിടെ ജമ്മുകാശ്മീരില്‍ കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൂഞ്ച് , രജൗറി, രേസായി പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്. തുടര്‍ന്നും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥനിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Also Read: പഠിക്കുന്നില്ലെന്ന് പറഞ്ഞ് ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം