Top

‘രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു’; ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം

വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം. സ്‌ഫോടനം ഭീകരാക്രണമണമെന്ന് ജമ്മു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുസംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ജമ്മുവിലേത് എന്നാണ് നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഒരോ ഡ്രോണും വര്‍ഷിച്ചതെന്നാണ് കണക്ക് കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറ് മീറ്റര്‍ ഉയരത്ത് നിന്ന് മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നുമാണ് കണക്കുകൂട്ടുന്നത്. […]

27 Jun 2021 7:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു’; ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം
X

വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം. സ്‌ഫോടനം ഭീകരാക്രണമണമെന്ന് ജമ്മു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുസംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ജമ്മുവിലേത് എന്നാണ് നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഒരോ ഡ്രോണും വര്‍ഷിച്ചതെന്നാണ് കണക്ക് കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നൂറ് മീറ്റര്‍ ഉയരത്ത് നിന്ന് മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നുമാണ് കണക്കുകൂട്ടുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ മാറിയാണ് ജമ്മു വ്യോമസേന വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ അയച്ചത് ഇന്ത്യയ്ക്ക് അകത്ത് നിന്നാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ മേഖലയ്ക്ക് സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. രണ്ട് പേര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. അവന്തിപ്പുര, പഠാന്‍തോട്ട് ശ്രീനഗര്‍ എ്ന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.

ജമ്മുവിലെ ആക്രമണത്തിന് പിന്നാലെ കശ്മീരിലെ പുല്‍വാമയിലും ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. പൊലീസുകാരന്റെ വീട്ടില്‍ കയറി അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ഫയാസ് അഹമ്മദ്, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ പരിക്കേറ്റ് ചികില്‍സയിലാണ്.

അവന്തിപോരയിലെ ഇദ്ദേഹത്തിന്റെ വസതിയില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നുആക്രമണം ഉണ്ടായത്. പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

Next Story