Top

‘ഫുട്‌ബോളല്ല, ജിമ്മി ക്രിക്കറ്റ്’, കാലുകൊണ്ട് തമീം ഇക്ബാലിനെ പുറത്താക്കി നീഷാം; അപൂര്‍വ്വ വീഡിയോ

സാധാരണ ഫുട്‌ബോളിലാണ് കാലുകൊണ്ട് പ്രതിഭ തെളിയിക്കുക. അപൂര്‍വ്വമായി ക്രിക്കറ്റിലും ഫുട്‌ബോള്‍ സ്‌കില്ലുകള്‍ ഗുണകരമാവാറുണ്ട്. അത്തരമൊരു അപൂര്‍വ്വ നിമിഷത്തിനാണ് ബംഗ്ലാദേശ്-ന്യൂസീലാന്‍ഡ് രണ്ടാം ഏകദിനം സാക്ഷിയായത്. ജെയിംസ് നീഷാം എറിഞ്ഞ 31-ാമത്തെ ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു ബംഗ്ലാ നായകന്‍ തമീം ഇക്ബാലിനെ ജെയിംസ് നീഷാം റണ്ണൗട്ടാക്കുന്നു. കാലുകൊണ്ട് പന്ത് സ്റ്റംപിലേക്ക് തട്ടിയിട്ടായിരുന്നു അപൂര്‍വ്വ പുറത്താകല്‍. മികച്ച ഫുട്‌ബോളറുടെ മികവാണ് നീഷാം പുറത്തെടുത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. Neesham through on goal! It's out. @JimmyNeesh […]

23 March 2021 5:58 AM GMT

‘ഫുട്‌ബോളല്ല, ജിമ്മി ക്രിക്കറ്റ്’, കാലുകൊണ്ട് തമീം ഇക്ബാലിനെ പുറത്താക്കി നീഷാം; അപൂര്‍വ്വ വീഡിയോ
X

സാധാരണ ഫുട്‌ബോളിലാണ് കാലുകൊണ്ട് പ്രതിഭ തെളിയിക്കുക. അപൂര്‍വ്വമായി ക്രിക്കറ്റിലും ഫുട്‌ബോള്‍ സ്‌കില്ലുകള്‍ ഗുണകരമാവാറുണ്ട്. അത്തരമൊരു അപൂര്‍വ്വ നിമിഷത്തിനാണ് ബംഗ്ലാദേശ്-ന്യൂസീലാന്‍ഡ് രണ്ടാം ഏകദിനം സാക്ഷിയായത്. ജെയിംസ് നീഷാം എറിഞ്ഞ 31-ാമത്തെ ഓവറിലായിരുന്നു സംഭവം.

മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു ബംഗ്ലാ നായകന്‍ തമീം ഇക്ബാലിനെ ജെയിംസ് നീഷാം റണ്ണൗട്ടാക്കുന്നു. കാലുകൊണ്ട് പന്ത് സ്റ്റംപിലേക്ക് തട്ടിയിട്ടായിരുന്നു അപൂര്‍വ്വ പുറത്താകല്‍. മികച്ച ഫുട്‌ബോളറുടെ മികവാണ് നീഷാം പുറത്തെടുത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് വിജയിച്ചു. നിശ്ചിത 50 ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 48.2 ഓവറില്‍ മറികടന്നു. പുറത്താവാതെ സെഞ്ച്വറി നേടിയ ടോം ലഥാമാണ് കിവീസിന്റെ വിജയശില്‍പ്പി. 78 റണ്‍സെടുത്ത തമീം ഇക്ബാലാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് മിഥുന്‍ പുറത്താവാതെ 73 റണ്‍സെടുത്തു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

Next Story

Popular Stories