‘ആര്എസ്എസ്സുകാരന് രഞ്ജിത്ത് കാര്‍ത്തികേയനേയും കോണ്ഗ്രസുകാരന് മാത്യു കുഴല്‍നാടനേയും അറിയാമോ?’; വിഡി സതീശന് ജെയിംസ് മാത്യുവിന്റെ മറുപടി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കിഫ്ബിയെയും മസാല ബോണ്ടിനെയും കുറിച്ചുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ജെയിംസ് മാത്യു എംഎല്‍എ. ഇപ്പോഴത്തെ വിവാദങ്ങള്‍ ആര്എസ്എസുകാരന് രഞ്ജിത്ത് കാര്‍ത്തികേയനും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയാണെന്നും അത് നിലനില്‍ക്കില്ലെന്നും ജെയിംസ് മാത്യു നിയമസഭയില്‍ പറഞ്ഞു. വിഡി സതീശന് എംഎല്‍എയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘പുകമറ സൃഷ്ടിക്കണമെന്നും തെറ്റിദ്ധാരണയുണ്ടാക്കണമെന്നുമാണ് സതീശന്റെ ആവശ്യം. മസാലബോണ്ട് ഇറക്കി എടുത്ത കടത്തെക്കുറിച്ച് ഇവിടെ കൃത്യമായി പറഞ്ഞു. 2018ല്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലല്ലോ. 2020ല്‍ എങ്ങനെയാണ് പ്രശ്നമുണ്ടായത്? എന്താണ് […]

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കിഫ്ബിയെയും മസാല ബോണ്ടിനെയും കുറിച്ചുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ജെയിംസ് മാത്യു എംഎല്‍എ. ഇപ്പോഴത്തെ വിവാദങ്ങള്‍ ആര്എസ്എസുകാരന് രഞ്ജിത്ത് കാര്‍ത്തികേയനും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയാണെന്നും അത് നിലനില്‍ക്കില്ലെന്നും ജെയിംസ് മാത്യു നിയമസഭയില്‍ പറഞ്ഞു. വിഡി സതീശന് എംഎല്‍എയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘പുകമറ സൃഷ്ടിക്കണമെന്നും തെറ്റിദ്ധാരണയുണ്ടാക്കണമെന്നുമാണ് സതീശന്റെ ആവശ്യം. മസാലബോണ്ട് ഇറക്കി എടുത്ത കടത്തെക്കുറിച്ച് ഇവിടെ കൃത്യമായി പറഞ്ഞു. 2018ല്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലല്ലോ. 2020ല്‍ എങ്ങനെയാണ് പ്രശ്നമുണ്ടായത്? എന്താണ് ഉണ്ടാവാന്‍ കാരണം? രഞ്ജിത്ത് കാര്ത്തികേയന് എന്നൊരു പേര് താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ? മാത്യു കുഴല്നാടന് എന്നൊരു പേര് താങ്കള്‍ക്ക് ഓര്‍മ്മ വരുമോ? സുനില്‍രാജിനെ ഓര്‍മ്മ വരുമോ? ആ കൂടെ വിഡി സതീശന്റെയും പിടി തോമസിന്റെയും പേര് ഉള്‍പ്പെടുത്തിയാല്‍ ഈ സര്‍ക്കാരിനെതിരെ നടന്ന ഒരു ഭീമന് ഗൂഢാലോചനയാണ് ഇതിന്റെ പുറകിലെന്ന് വ്യക്തമാവും’, അദ്ദേഹം പറഞ്ഞു.
രഞ്ജിത് കാര്‍ത്തികേയനെന്ന ഭാരതീയ വിദ്യാവിചാര് സമിതിയുടെ കണ്‍വീനറായ ആര്എസ്എസുകാരന് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കിഫ്ബിയും മസാല ബോണ്ടും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേസ്. തുറന്നകോടതിയില്‍ വാദം കേട്ടപ്പോള്‍ത്തന്നെ കേസ് ആദ്യം പിന്‍വലിച്ചു. രണ്ടാമതും കേസ് കൊടുത്തു. തുറന്ന കോടതിയിലെ കമന്റ് കേട്ടപ്പോള്‍ പിന്നെയും പിന്‍വലിച്ചു. മൂന്നാമത് രഞ്ജിത് കാര്ത്തികേയന് കേസ് കൊടുത്തപ്പോള്‍ സിആന്റ് എജിയെക്കൂടി കേസില്‍ പ്രതിചേര്‍ത്തു. അപ്പോള്‍ സതീശന് പറഞ്ഞത് ഞങ്ങള്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണ് സിആന്റ്എജി പറഞ്ഞതെന്നാണ്. ശരിയാണ്. അതാണ് പ്രശ്നം. സതീശനും കൂട്ടരും പറയുന്നതിന്റെ ആവര്‍ത്തനം അതില്‍ എഴുതിവെച്ചിരിക്കുകയാണ്. ഒരൊറ്റ കാര്യം ചോദിക്കട്ടെ… ഭരണഘടനാ വിരുദ്ധമായ റിസര്വബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ് കിഫ്ബി ചെയ്തതെങ്കില്‍, സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഒരു നടപടിയും സര്‍ക്കാരിനെതിരെ എടുക്കാന്‍ ഒരു അതോറിറ്റിയും ഇല്ലാത്തത് എന്തുകൊണ്ടാണ്? വിഡി സതീശനാണോ ഇതിന്റെയെല്ലാം കുത്തകാവകാശം? ഒരു അടിയന്തര പ്രമേയം കൊണ്ടാണോ ഇതിനെ നേരിടേണ്ടത്? ഭരണഘടനാ വിരുദ്ധമായ ഒരു നടപടിക്രമം രാജ്യത്തിന്റെ വിദേശനാണയ വിനിമയ ചട്ടങ്ങളുടെ ലംഘനമാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ നിയമപരമായ വ്യവസ്ഥകളുണ്ട്. അത്തരത്തില്‍ ഏതെങ്കിലുമൊരു വ്യവസ്ഥയ്ക്ക് വിധേയമായിട്ട് ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നീക്കം നടത്താന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ജെയിംസ് മാത്യു നിയമസഭയില്‍ പറഞ്ഞതിങ്ങനെ
അടിയന്തര പ്രമേയത്തിന്റെ ഉള്ളടക്കത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. വിഡി സതീശന് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, ഈ സഭയ്ക്കകത്ത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും അത് മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്താല്‍ അത് സത്യമാണെന്ന് ധരിക്കുമെന്ന മിഥ്യാധാരണയാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.
സിആന്റ്എജി ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് അതിന്റെ റെഗുലേഷന് 206 പ്രകാരം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന എല്ലാത്തിനെക്കുറിച്ചും സര്‍ക്കാരിന് വിശദീകരണം നല്കാന് അവകാശമുണ്ട്. അങ്ങനെ അവകാശമുണ്ടെന്നിരിക്കെ എജിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും എക്സിറ്റ് മിനുട്സില്‍ ഇല്ലാത്തതും എക്സിറ്റ് മീറ്റിങില്‍ ഉന്നയിക്കാത്തതും ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും സിആന്റ് എജിയുടെ റിപ്പോര്‍ട്ടില്‍ മൂന്ന് പേജിലായി അഡീഷണലായി ചേര്‍ത്തത് വളരെ നിസ്സാരമായിട്ടാണ് വിഡി സതീശന് വിശദീകരിക്കുന്നത്.
ഇതൊരു ഭരണഘടനാ പ്രശ്നമാണ്. ഇതൊരു സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരത്തില്‍ ചെയ്യുന്നതിന് സിആന്റ് എജിക്ക് എന്ത് അധികാരം? എന്ത് അവകാശം? അതേക്കുറിച്ച് ഒരു വാക്കെങ്കിലും പറയാന്‍ ബഹുമാന്യനായ അംഗം വിഡി സതീശന് തയ്യാറായില്ല.
ഭരണഘടനയിലെ 293ാം വകുപ്പ് അദ്ദേഹം വിശദീകരിച്ചു. സ്റ്റേറ്റിന്റെ അധികാരാവകാശങ്ങളെക്കുറിച്ച്. ബഹുമാന്യനായ സതീശന്…, സ്റ്റേറ്റിനെക്കുറിച്ചൊരു നിര്‍വചനം ഭരണഘടനയിലുണ്ട്. ആ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണോ കിഫ്ബി? ബഹുമാന്യനായ വിഡി സതീശന് ഇപ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ ഞാന്‍ ഇരുന്ന് തരാം. അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ് സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണോ കിഫ്ബി എന്ന് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ക്കാണ് ആര്‍ട്ടിക്കിള്‍ 293 ഏഴാം വകുപ്പില്‍ പറഞ്ഞിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 293 പ്രകാരം ഓഫ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളുടെ പരാമര്‍ശം താങ്കള്‍ക്കറിയാത്തതല്ല. ബജറ്റ് പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കടമെടുക്കുന്നതിന് തീരുമാനിച്ചതാണ് കൂടുതലായത്. ദീന് ദയാല്‍ ഉപാധ്യായ, ജല്‍ജീവന്‍ മിഷന് തുടങ്ങിയവയെല്ലാം ബജറ്റില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചതാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച കാര്യങ്ങള്‍ക്ക് വേണ്ടി ഓഫ് ബജറ്റായിട്ട് പണം വകയിരുത്തി കടം വാങ്ങുമ്പോള്‍ പരിധിയുണ്ട്. ഇവിടെ ആ പ്രശ്നം ഉദിക്കുന്നില്ല. കാരണം, ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റില്‍ കിഫ്ബിയുടെ പ്രവര്‍ത്തനം ഉള്‍പ്പെട്ടിട്ടില്ല. അത് വിഡി സതീശന് മനസിലാക്കണം. അത് ഉള്‍പ്പെട്ടിട്ടുള്ളത് ധനമന്ത്രി പ്രസംഗത്തിലാണ്. പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്യങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ തുക കടമെടുക്കുന്നതിന് വേണ്ടി ഏകകണ്ഠമായി കിഫ്ബി ആക്ട് നിലവില്‍ വന്നതിന് ശേഷം സാധ്യമാകുന്ന വഴികളല്ലാതെ മറ്റൊന്നും ആരാഞ്ഞിട്ടില്ല.
മസാലബോണ്ടിലും വിഡി സതീശന് കാര്യങ്ങള്‍ മറച്ചുവെച്ചു. സര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് ആയിട്ടല്ല കിഫ്ബി പണമെടുക്കുന്നത്. അതൊരു ബോഡി കോര്‍പറേറ്റാണ്. കിഫ്ബി ഒരു ബോഡി കോര്‍പറേറ്റാണെന്ന് വിഡി സതീശന് എപ്പോഴെങ്കിലും സമ്മതിക്കുമോ? എന്താണ് കോര്‍പറേറ്റ് ബോഡിയും ബോഡി കോര്‍പറേറ്റും തമ്മിലുള്ള വ്യത്യാസം? ഒരു ബോഡി കോര്‍പറേറ്റ് എങ്ങനെയാണ് രൂപപ്പെടുന്നത്? ആ ബോഡി കോര്‍പറേറ്റിന് മസാല ബോണ്ട് എടുക്കാനുളള അവകാശം എങ്ങനെയുണ്ടാവുന്നു? പല പദ്ധതികളും ഇങ്ങനെ പണമെടുത്തിട്ടുണ്ട്. ഒരു പ്രശ്നവുമില്ല. ഭരണഘടനാ വിരുദ്ധമല്ല. ഇതൊന്നും സതീശന് അറിയില്ലാത്ത കാര്യമല്ല.
ഇവിടെ പുകമറ സൃഷ്ടിക്കണമെന്നും തെറ്റിദ്ധാരണയുണ്ടാക്കണമെന്നുമാണ് സതീശന്റെ ആവശ്യം. മസാലബോണ്ട് ഇറക്കി എടുത്ത കടത്തെക്കുറിച്ച് ഇവിടെ കൃത്യമായി പറഞ്ഞു. 2018ല്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലല്ലോ. 2020ല്‍ എങ്ങനെയാണ് പ്രശ്നമുണ്ടായത്? എന്താണ് ഉണ്ടാവാന്‍ കാരണം? രഞ്ജിത്ത് കാര്ത്തികേയന് എന്നൊരു പേര് താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ? മാത്യു കുഴല്നാടന് എന്നൊരു പേര് താങ്കള്‍ക്ക് ഓര്‍മ്മ വരുമോ? സുനില്‍രാജിനെ ഓര്‍മ്മ വരുമോ? ആ കൂടെ വിഡി സതീശന്റെയും പിടി തോമസിന്റെയും പേര് ഉള്‍പ്പെടുത്തിയാല്‍ ഈ സര്‍ക്കാരിനെതിരെ നടന്ന ഒരു ഭീമന് ഗൂഢാലോചനയാണ് ഇതിന്റെ പുറകിലെന്ന് വ്യക്തമാവും. രഞ്ജിത് കാര്‍ത്തികേയനെന്ന ഭാരതീയ വിദ്യാവിചാര് സമിതിയുടെ കണ്‍വീനറായ ആര്എസ്എസുകാരന് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കിഫ്ബിയും മസാല ബോണ്ടും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേസ്. തുറന്നകോടതിയില്‍ വാദം കേട്ടപ്പോള്‍ത്തന്നെ കേസ് ആദ്യം പിന്‍വലിച്ചു. രണ്ടാമതും കേസ് കൊടുത്തു. തുറന്ന കോടതിയിലെ കമന്റ് കേട്ടപ്പോള്‍ പിന്നെയും പിന്‍വലിച്ചു. മൂന്നാമത് രഞ്ജിത് കാര്ത്തികേയന് കേസ് കൊടുത്തപ്പോള്‍ സിആന്റ് എജിയെക്കൂടി കേസില്‍ പ്രതിചേര്‍ത്തു. അപ്പോള്‍ സതീശന് പറഞ്ഞത് ഞങ്ങള്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണ് സിആന്റ്എജി പറഞ്ഞതെന്നാണ്. ശരിയാണ്. അതാണ് പ്രശ്നം. സതീശനും കൂട്ടരും പറയുന്നതിന്റെ ആവര്‍ത്തനം അതില്‍ എഴുതിവെച്ചിരിക്കുകയാണ്. ഒരൊറ്റ കാര്യം ചോദിക്കട്ടെ… ഭരണഘടനാ വിരുദ്ധമായ റിസര്വബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ് കിഫ്ബി ചെയ്തതെങ്കില്‍, സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഒരു നടപടിയും സര്‍ക്കാരിനെതിരെ എടുക്കാന്‍ ഒരു അതോറിറ്റിയും ഇല്ലാത്തത് എന്തുകൊണ്ടാണ്? വിഡി സതീശനാണോ ഇതിന്റെയെല്ലാം കുത്തകാവകാശം? ഒരു അടിയന്തര പ്രമേയം കൊണ്ടാണോ ഇതിനെ നേരിടേണ്ടത്? ഭരണഘടനാ വിരുദ്ധമായ ഒരു നടപടിക്രമം രാജ്യത്തിന്റെ വിദേശനാണയ വിനിമയ ചട്ടങ്ങളുടെ ലംഘനമാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ നിയമപരമായ വ്യവസ്ഥകളുണ്ട്. അത്തരത്തില്‍ ഏതെങ്കിലുമൊരു വ്യവസ്ഥയ്ക്ക് വിധേയമായിട്ട് ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നീക്കം നടത്താന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തത്?
ഈ സര്ക്കാരിനെയൊന്ന് കുലുക്കാന്‍ അമിത് ഷാ കണ്ണൂരിലൂടെ കാല്‍നടയായി നടന്നില്ലേ? കുലുങ്ങിയില്ല. സാമാന്യയുക്തിക്ക് നിരക്കുന്നതാണോ ഈ പറയുന്നത്? ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തിയാണ് ചെയ്തതെങ്കില്‍ ഈ സര്‍ക്കാര്‍ ബാക്കിയുണ്ടാകുമോ സതീശാ? സതീശനേക്കാള്‍ മുമ്പേ ആര്‍എസ്എസ്സും ബിജെപിയും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ സര്‍ക്കാരിനെ എന്ന് പിരിച്ചുവിട്ടേനെ? കേന്ദ്ര സര്‍ക്കാരോ കോടതിയോ അനങ്ങുന്നില്ല.
രഞ്ജിത്ത് കാര്‍ത്തികേയനെപ്പോലെ ഒരു ആര്എസ്എസ്സുകാരന് മാത്യു കുഴല്നാടന് എന്ന കോണ്‍ഗ്രസിന്റെ വക്താവിനെ ഉപയോഗിച്ച് ഹൈക്കോടതിയില്‍ കേസ് കൊടുത്ത് ആ കേസിനകത്ത് സിആന്റ്എജിയെ കക്ഷി ചേര്‍ത്ത് അവര്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് ഇത് ഭരണഘടനാ വിരുദ്ധമാണെന്ന്. സിആന്റ്എജി ഭരണഘടനാ സ്ഥാപനമാണ്. ഒരു ഭറണഘടനാ സ്ഥാപനം മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിയുടെ മുന്നില്‍ പറയുകയാണ് ഇത് ഭരണഘടനാ വിരുദ്ധമാണെന്ന്. അതിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ എജിക്കോ മറ്റാര്‍ക്കെങ്കിലുമോ വാദിച്ച് പറയാന്‍ പറ്റുമ സതീശാ. അതിന് കൊല്ലം ഒന്നോ രണ്ടോ കഴിയും. അതിനിടയില്‍ നിങ്ങള്‍ എല്ലാം ചേര്‍ന്ന് ഈ സര്‍ക്കാരിനെ കയറ്റുന്ന കുരിശ് എവിടെയായിരിക്കും? ആലോചിച്ച് നോക്ക്. അപ്പോഴാണ് ധനമന്ത്രി പറഞ്ഞത് ഇത് അങ്ങേയറ്റം ഭരണഘടനാ വിരുദ്ധവും സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നതാണെന്നും.
അഴിമതി നടത്തിയും സദാചാര മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്നും വിട്ടൊഴിഞ്ഞത് അപമാനകരമായ അവസ്ഥയിലാണ്. ആ അപമാനത്തിലേക്ക് നിങ്ങളെ നയിച്ചതിന്റെ കാരണക്കാര്‍ അഞ്ച് വര്‍ഷം നിങ്ങളെ നിശബ്ദരാക്കിയിരുത്തി. അതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. എന്നാല്‍, പകരക്കാരനായി വന്ന പ്രതിപക്ഷനേതാവ് അത്ര പോരെന്ന് ചില ചാനലുകള്‍ സൃഷ്ടിച്ചു. ഞങ്ങളുമത് പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിനും അക്കാര്യം വ്യക്തമായി. ഇതാണ് പ്രശ്നം.