Top

‘രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് ഒരു റണ്‍’; ജിമ്മിക്ക് മുന്നില്‍ കീഴടങ്ങിയത് നാല് തവണ; നാണക്കേടിന്റെ റെക്കോര്‍ഡുമായി രെഹാനെ

ചെന്നൈ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ട ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രെഹാനെയ്ക്ക് നാടക്കേടിന്റെ റെക്കോര്‍ഡ്. ആന്‍ഡേഴ്സനണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ പൂജ്യനായി മടങ്ങിയെന്ന റെക്കോര്‍ഡാണ് രെഹാനയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത്. നാല് തവണയാണ് ജിമ്മിക്ക് മുന്നില്‍ രെഹാനെ ഡെക്കായത്. നേരത്തെ ഓവലില്‍ രണ്ട് തവണയും ലീഡ്സില്‍ ഒരു തവണയും രെഹാനെയെ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ പൂജ്യനായി മടക്കിയിരുന്നു. ചെപ്പോക്ക് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇത് ആവര്‍ത്തിച്ചു. വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നിവരെ പിന്നിലാക്കി രെഹാനെ നാണക്കേടിന്റെ റെക്കോര്‍ഡ് […]

9 Feb 2021 6:41 AM GMT

‘രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് ഒരു റണ്‍’; ജിമ്മിക്ക് മുന്നില്‍ കീഴടങ്ങിയത് നാല് തവണ; നാണക്കേടിന്റെ റെക്കോര്‍ഡുമായി രെഹാനെ
X

ചെന്നൈ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ട ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രെഹാനെയ്ക്ക് നാടക്കേടിന്റെ റെക്കോര്‍ഡ്. ആന്‍ഡേഴ്സനണിന് മുന്നില്‍ ഏറ്റവും കൂടുതല്‍ പൂജ്യനായി മടങ്ങിയെന്ന റെക്കോര്‍ഡാണ് രെഹാനയുടെ പേരില്‍ ചേര്‍ക്കപ്പെട്ടത്. നാല് തവണയാണ് ജിമ്മിക്ക് മുന്നില്‍ രെഹാനെ ഡെക്കായത്. നേരത്തെ ഓവലില്‍ രണ്ട് തവണയും ലീഡ്സില്‍ ഒരു തവണയും രെഹാനെയെ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ പൂജ്യനായി മടക്കിയിരുന്നു. ചെപ്പോക്ക് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇത് ആവര്‍ത്തിച്ചു.

വിരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നിവരെ പിന്നിലാക്കി രെഹാനെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ഓസീസ് മണ്ണില്‍ ഭേദപ്പെട്ട പ്രകടനമാണ് രെഹാന നടത്തിയത്. നായകനെന്ന നിലയില്‍ മികച്ചു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിരതയില്ലാഴ്മ പ്രശ്‌നമായി മാറുകയാണ്. മധ്യനിരയില്‍ നിര്‍ണായ സാന്നിധ്യമായി മാറേണ്ടിയിരുന്ന രെഹാന പെട്ടന്ന് കീഴടങ്ങിയതാണ് ചെന്നൈയില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നത്. ബാറ്റിംഗ് തകര്‍ച്ച നേരിടുന്ന സമയത്ത് പ്രതിരോധം തീര്‍ക്കേണ്ടത്, പൊതുവെ ചേതേശ്വര്‍ പൂജാരയുടെയും രെഹാനയുടെയും ഉത്തരവാദിത്വമായിട്ടാണ് കണക്കാക്കുന്നത്.

ഇരുവരുടെയും പരിചയ സമ്പത്തും കളി മികവും ഏറ്റവും കൂടുതല്‍ ചെന്നൈയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പൂജാര ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും ഒരു റണ്‍ നേടിയ രെഹാനെ നിരാശപ്പെടുത്തി. ജന്മനാട്ടിലെ മോശം ഫോം തുടരുന്ന താരത്തെ പുറത്തിരുത്താനും സാധ്യതകളേറെയാണ്. 2016-17 ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം നാട്ടില്‍ നടന്ന 29 ഇന്നിങ്സില്‍ 32.33 മാത്രമാണ് രഹാനെയുടെ ശരാശരി.

Next Story

Popular Stories