Top

ചെപ്പോക്കില്‍ ഇന്ത്യയുടെ ‘നടുവൊടിച്ച’ ആന്‍ഡേഴ്‌സന് അടുത്ത ടെസ്റ്റില്‍ അവസരമില്ല

ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ച ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ അടുത്ത മത്സരത്തില്‍ കളിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ്. ടീമിന്‍റെ ടൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് നീക്കം. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും സീനിയറായ താരങ്ങളുടെ പട്ടികയിലുള്ള വ്യക്തിയാണ് ജിമ്മി, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റോട്ടോഷന്‍ സംവിധാനം ജിമ്മിയെ പോലുള്ള താരങ്ങള്‍ക്ക് കൃത്യമായ ഇടവേള നല്‍കുന്നതിന് സഹായകരമാവും. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരികെ വിളിച്ചു. ”നിലവില്‍ ആന്‍ഡേഴ്‌സനെ പുറത്താക്കുക വലിയ […]

11 Feb 2021 4:13 AM GMT

ചെപ്പോക്കില്‍ ഇന്ത്യയുടെ ‘നടുവൊടിച്ച’ ആന്‍ഡേഴ്‌സന് അടുത്ത ടെസ്റ്റില്‍ അവസരമില്ല
X

ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ച ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ അടുത്ത മത്സരത്തില്‍ കളിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ്. ടീമിന്‍റെ ടൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് നീക്കം. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും സീനിയറായ താരങ്ങളുടെ പട്ടികയിലുള്ള വ്യക്തിയാണ് ജിമ്മി, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റോട്ടോഷന്‍ സംവിധാനം ജിമ്മിയെ പോലുള്ള താരങ്ങള്‍ക്ക് കൃത്യമായ ഇടവേള നല്‍കുന്നതിന് സഹായകരമാവും. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരികെ വിളിച്ചു.

”നിലവില്‍ ആന്‍ഡേഴ്‌സനെ പുറത്താക്കുക വലിയ തലവേദനയാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍, എന്നാല്‍ ടീമിന്റെ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തുക സാധ്യമല്ല. ശ്രീലങ്കയിലെ ടെസ്റ്റ് പരമ്പരയ്ക്ക് സമാനമായിരിക്കും കാര്യങ്ങള്‍. ജിമ്മിയുടെ കായിക ക്ഷമതയില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ ചെന്നൈയിലെ കടുത്ത ചൂടില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ തള്ളി കളയാന്‍ കഴിയില്ല. ”

ക്രിസ് സില്‍വര്‍വുഡ്, ഇംഗ്ലണ്ട് കോച്ച്

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 5 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്. നേരത്തെ ഇന്ത്യക്കെതിരെ ജോഫ്രാ ആര്‍ച്ചറാവും അപകടകാരിയാവുക എന്നായിരുന്നു പ്രവചനം. എന്നാല്‍ വെറ്ററന്‍ താരമായ ആന്‍ഡേഴ്‌സന്റേതായിരുന്നു മൂര്‍ച്ഛയേറിയ പന്തുകള്‍. രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്സണ് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തിയേക്കും. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബ്രോഡാണ് കളിച്ചത്.

Next Story

Popular Stories