Top

‘ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ പരിപാവനത്വം’; രൂക്ഷ പ്രതികരണവുമായി ജമീല പ്രകാശം

മുന്‍ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫ് സാമാജികന്‍ പുറക് വശത്തുകൂടി തനിക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ ശാരീരികമായി ആക്രമിച്ചെന്ന് സിപിഐഎം മുന്‍ എംഎല്‍എ ജമീല പ്രകാശം. അന്നത്തെ സംഭവം മറക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയിട്ടും പൊലീസ് മുന്നോട്ട് പോയില്ലെന്നും ജമീല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ജമീല. ‘സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ആ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കഴിയാതെ […]

28 July 2021 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ പരിപാവനത്വം’; രൂക്ഷ പ്രതികരണവുമായി ജമീല പ്രകാശം
X

മുന്‍ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫ് സാമാജികന്‍ പുറക് വശത്തുകൂടി തനിക്ക് കാണാന്‍ കഴിയാത്ത രീതിയില്‍ ശാരീരികമായി ആക്രമിച്ചെന്ന് സിപിഐഎം മുന്‍ എംഎല്‍എ ജമീല പ്രകാശം. അന്നത്തെ സംഭവം മറക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയിട്ടും പൊലീസ് മുന്നോട്ട് പോയില്ലെന്നും ജമീല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ജമീല.

‘സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ആ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കഴിയാതെ വന്നതോടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥന്‍ വന്ന് ഇദ്ദേഹത്തെ ചെറിയൊരു കൈപ്രയോഗം നടത്തിയാണ് എന്നെ അതില്‍ നിന്നും വിടീക്കുന്നത്. ഇതെല്ലാം എല്ലാവരും കണ്ടതാണ്. പരിപാവനത്വം എന്ന് പറയുന്നത് അവിടെ ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ.?’ ജമീല പ്രകാശം ചോദിച്ചു.

നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

കയ്യാങ്കളി കേസ് കൊടുത്ത അതേ ലജിസ്ലേറ്റര്‍ ഓഫ് സെക്രട്ടറിയേറ്റിന് തന്നെ തന്റെ പരാതിയും ഉണ്ടെന്നും അത് എന്തുകൊണ്ട് പരിഗണിച്ചില്ലായെന്നും ജമീല പ്രകാശം ചോദിക്കുന്നു.

‘യുഡിഎഫുകാര്‍ രാജി ചോദിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് അന്ന് എന്നെ ഉപദ്രവിച്ച നേതാവിനെ എന്തുകൊണ്ട് പുറത്താക്കിയില്ല. ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. അത് ആദ്യം പറയണം. ഒരു സ്ത്രീ ആയതു കൊണ്ടാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. ഞാനവിടെ കാറ്റു കൊള്ളാന്‍ പോയതല്ല. സിനിമ കാണാന്‍ പോയതല്ല. അന്നത്തെ മുഖ്യമന്ത്രിയാണ് എന്റെ ഒന്നാം സാക്ഷി.’ എന്നും ജമീല പ്രകാശം പറഞ്ഞു.

കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘വിചാരണ നടക്കട്ടെ’, ചിരിച്ചുകൊണ്ട് ജോസ് കെ മാണി; ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാജിയില്‍ പ്രതികരണമില്ല

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Next Story