
കൊണ്ടോട്ടി: ക്ഷേത്രത്തിലേക്ക് നടപ്പാത പണിയാൻ പള്ളിക്കമ്മിറ്റി സൗജന്യമായി സ്ഥലം വിട്ടുനൽകി . മുതുവല്ലൂർ പഞ്ചായത്ത് പള്ളിക്കമ്മിറ്റി വിട്ടുനൽകിയ സ്ഥലത്താണ് കോഴിക്കോടൻ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കുള്ള കോൺക്രീറ്റ് നടപ്പാത നിർമിച്ചത്.
പരതക്കാട് ജുമായത്ത് പള്ളിവക ഭൂമിയാണ് പഞ്ചായത്തിന് വിട്ടുനൽകിയത്. 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രത്തിലേക്കുള്ള നടപ്പാത നിർമിച്ചു നൽകിയത് പഞ്ചായത്താണ്. ഈ നടപ്പാത നിലവിൽ വന്നതോടെ മൂച്ചിത്തടം കോളനിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് യാഥാർഥ്യമായത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സഗീർ നടപ്പാത ഉദ്ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ്, എൻ സി ഉമ്മർ, എൻ സി കുഞ്ഞാൻ, ശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, നാടിക്കുട്ടി, കാളി, ജയൻ, മായക്കര അലവിക്കുട്ടി, സുലൈമാൻ മുസ്ലിയാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
- TAGS:
- Calicut
- Concrete Road
- Kondotty
Next Story