Top

‘ജീവന്‍ രക്ഷിക്കാന്‍ ഹറാമായതും ഉപയോഗിക്കാം;’ പന്നിക്കൊഴുപ്പ്-വാക്‌സിന്‍ തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ജമാ അത്തെ ഇസ്‌ലാമി

രാജ്യം കൊവിഡ് വാക്‌സിനേഷന് ഒരുങ്ങനെ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ എടുക്കുന്നതില്‍ നിലപാട് വ്യക്തമാക്കി ജമാ അത്തെ ഇസ്‌ലാമി (ഹിന്ദ്). മതനിയമ പ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്‌സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ് ലാമി ദേശീയ ഘടകം വ്യക്തമാക്കി. ‘ അനുവദനീയമല്ലാത്ത ഒരു പദാര്‍ത്ഥം അതിന്റെ സ്വഭാവസവിശേഷകള്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കില്‍ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ […]

3 Jan 2021 4:47 AM GMT

‘ജീവന്‍ രക്ഷിക്കാന്‍ ഹറാമായതും ഉപയോഗിക്കാം;’ പന്നിക്കൊഴുപ്പ്-വാക്‌സിന്‍ തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ജമാ അത്തെ ഇസ്‌ലാമി
X

രാജ്യം കൊവിഡ് വാക്‌സിനേഷന് ഒരുങ്ങനെ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ എടുക്കുന്നതില്‍ നിലപാട് വ്യക്തമാക്കി ജമാ അത്തെ ഇസ്‌ലാമി (ഹിന്ദ്). മതനിയമ പ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്‌സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ് ലാമി ദേശീയ ഘടകം വ്യക്തമാക്കി.

‘ അനുവദനീയമല്ലാത്ത ഒരു പദാര്‍ത്ഥം അതിന്റെ സ്വഭാവസവിശേഷകള്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കില്‍ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹറാമായ പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാണ്,’ ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് ശരീ അത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ.റസി ഉല്‍ ഇസ്‌ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒപ്പം ഇപ്പോള്‍ പുറത്തിറങ്ങിയ വാക്‌സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചതെന്നതിെന പറ്റി കൃത്യമായ വിവരം ലഭ്യമല്ലെന്നും ഇത് ലഭിക്കുമ്പോള്‍ മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

നിലവില്‍ വാക്‌സിനേഷന് അനുമതി ലഭിച്ചിരിക്കുന്ന ഫൈസര്‍-ബയോടെക്, മോഡേണ, ആസ്ട്രാ സെന്‍സ തുടങ്ങിയ വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടില്ല എന്ന് ഈ കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പന്നിയില്‍ നിന്നെടുക്കുന്ന കൊഴുപ്പ് വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വേണ്ടി സ്റ്റബിലൈസര്‍ ആയി ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് പന്നിയിറച്ച് കൊഴുപ്പ് ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ പറഞ്ഞതോടെയാണ് വിശദീകരണവുമായി ജമാ അത്തെ ഇസ് ലാമി ഹിന്ദ് രംഗത്തെത്തിയത്.

മുംബൈയിലെ ഓള്‍ ഇന്ത്യ സുന്നി ജമാ അത്ത് ഉലമ കൗണ്‍സില്‍ കൊവിഡ് വാക്‌സിന്‍ ഹറാമാണെന്ന് പ്രഖ്യാപിക്കുകയും വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ മുസ്ലീംകള്‍ക്ക് കുത്തിവെയ്ക്കാമെന്ന് നേരത്തെ യുഎഇ ഫത്വ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ട വാക്സിന്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ മത വിധിയില്‍ വ്യക്തമാക്കി.

കൊറോണ വൈറസില്‍ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോര്‍ക്ക് കൊഴുപ്പ് കലര്‍ന്ന വാക്സിന്‍. ഇസ്ലാമില്‍ പോര്‍ക്കിനുള്ള ഹറാം അതിനേക്കാള്‍ മുഖ്യവിഷയമല്ല. സമൂഹത്തിനെയാകെ അപായത്തിലാക്കുന്ന അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ് കൊവിഡ്. അതിനെതിരെ വാക്സിനുകള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്നും ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ ചൂണ്ടിക്കാട്ടി. ചില വാക്സിനുകളില്‍ പോര്‍ക്ക് ജെലാറ്റിനുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വിശ്വാസികളില്‍ ഒരു വിഭാഗം ആശങ്കയിലായിരുന്നു. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കെയാണ് എമിറേറ്റ്സിലെ പരമോന്നത ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സിലിന്റെ വിശദീകരണമെത്തിയിരിക്കുന്നത്.

Next Story